Ipl

ഇത് എളുപ്പമുള്ള പണിയല്ല, സഞ്ജുവിനെ ഓര്‍ത്ത് സന്തോഷിക്കുന്നു; പ്രശംസിച്ച് സച്ചിന്‍

ഐപിഎല്‍ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കുന്ന സഞ്ജു സാംസണെ പ്രശംസിച്ച് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. സഞ്ജു ഐപിഎല്‍ നായകനായത് കേരള ക്രിക്കറ്റ് ടീമിനും വളരെ പ്രചോദനം നല്‍കുന്നതാണെന്നും അവന്റെ പ്രകടനം സന്തോഷിപ്പിക്കുന്നു എന്നും സച്ചിന്‍ പറഞ്ഞു.

‘സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവന്‍ നന്നായി സ്‌കോര്‍ നേടുന്നു. ക്യാപ്റ്റന്‍സി അത്ര എളുപ്പമുള്ള ജോലിയല്ല. നിരവധി പ്രശംസകളും അതോടൊപ്പം വിമര്‍ശനങ്ങളും ക്യാപ്റ്റനെ തേടിയെത്തും.’

‘എനിക്കിത് കൃത്യമായി മനസിലാക്കും. കാരണം ഞാന്‍ അവസ്ഥകളിലൂടെയെല്ലാം കടന്ന് പോയവനാണ്. അവനെയോര്‍ത്ത് സന്തോഷിക്കുന്നു. സഞ്ജു ഐപിഎല്‍ നായകനായത് കേരള ക്രിക്കറ്റ് ടീമിനും വളരെ പ്രചോദനം നല്‍കുന്നതാണ്’ സച്ചിന്‍ ബേബി പറഞ്ഞു.

2021ലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാവുന്നത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ തല്‍സ്ഥാനത്തെത്തിക്കുന്നത്. ഈ സീസണില്‍ എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവും രണ്ട് തോല്‍വിയുമടക്കം 12 പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ