ഗുരുതര വൃക്ക രോഗത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്ന് കാമറൂൺ ഗ്രീൻ, മകൻ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതമെന്ന് പിതാവ്; ആരാധകർക്ക് ഷോക്ക്

താൻ ഗുരുതര വൃക്ക രോഗത്തിന് കീഴിൽ ആണെന്നും ബുദ്ധിമുട്ടുകയാണെന്നും പറയുകയാണ് ഓസ്‌ട്രേലിയൻ താരം കാമറൂൺ ഗ്രീൻ. ജനനം മുതൽ താൻ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും ഇപ്പോൾ തന്റെ അവസ്ഥ അത്ര നല്ല രീതിയിൽ അല്ലെന്നും ഓസ്‌ട്രേലിയൻ താരം പറഞ്ഞു.

‘എനിക്ക് വിട്ടുമാറാത്ത വൃക്കരോഗമുണ്ടെന്ന് ജനിച്ചപ്പോൾ തന്നെ മാതാപിതാക്കളോട് ഡോക്ടർമാർ പറഞ്ഞിരുന്നു. ആദ്യമൊന്നും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഗർഭാവസ്ഥയുടെ 19 ആം ആഴ്ച നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലൂടെയാണ് രോഗം കണ്ടെത്തിയത്. നിർഭാഗ്യവശാൽ മറ്റ് വൃക്കകളെപ്പോലെ എന്റേത് രക്തത്തെ ഫിൽട്ടർ ചെയ്യുന്നില്ല. 60% വൃക്കകളുടെ പ്രവർത്തനത്തെയും രോഗം ബാധിച്ചു’- ഗ്രീൻ പറഞ്ഞു.

തന്നെ പോലെ ഈ രോഗം ബാധിച്ച പലരും ഇന്ന് ജീവനോടെ ഇല്ലെന്നും ജീവൻ നിലനിർത്താൻ സാധിക്കുന്നത് തന്നെ ഭാഗ്യം ആണെന്നും താരം തന്റെ അഭിപ്രായമായി പറയുന്നു. 12 വയസ്സിനു ശേഷവും കാമറൂൺ ജീവിക്കുമോ എന്ന കാര്യത്തിൽ തനിക്ക് പേടി ഉണ്ടായിരുന്നതായി താരത്തിന്റെ പിതാവ് പറഞ്ഞു.

താരത്തെ സംബന്ധിച്ച് ഓസ്‌ട്രേലിയയുടെ ഭാവി പ്രതീക്ഷ ആയിട്ടാണ് താരം അറിയപ്പെടുന്നത്. ഗ്രീൻ എത്രയും വേഗം താരം സുഖപ്പെട്ടു വരട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം