എനിക്ക് കളി മുടക്കാനാവില്ല, കാരണം പല ആളുകളും തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്; നിലപാട് വ്യക്തമാക്കി റസല്‍

ബയോ ബബിളിലെ ജീവിതം വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ടെങ്കിലും ഇപ്പോളും കളിക്കുവാനാകുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് വിന്‍ഡീസ് ഹിറ്റ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍. ദൈര്‍ഘ്യമേറിയ ഐസൊലേഷനും ബയോ ബബിളികളും തന്നെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ പല ആളുകളും തൊഴിലില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തനിക്ക് ലഭിച്ച അവസരങ്ങളില്‍ താന്‍ സന്തോഷവാനാണെന്നും റസല്‍ പറഞ്ഞു.

“മറ്റു താരങ്ങളുടെ കാര്യം എങ്ങനെയെന്ന് അറിയില്ല. ദൈര്‍ഘ്യമേറിയ ഐസൊലേഷനും ബയോ ബബിളികളും എന്നെ മാനസികമായി ബാധിച്ചിട്ടുണ്ട്. റൂമില്‍ അടച്ചിരുന്നു, നടക്കാന്‍ പോലും പോകാനാകതെ സോഷ്യലൈസ് ചെയ്യാനാകാതെ ഇരിക്കുക എന്ന് പറയുന്നത് വളരെ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ്.”

“ഞങ്ങള്‍ക്ക് ഇപ്പോളും കളിക്കുവാനാകുന്നതില്‍ സന്തോഷമുണ്ട്. പല മേഖലയിലെ ആളുകള്‍ക്കും അവരുടെ തൊഴില്‍ തന്നെ നഷ്ടപ്പെട്ട സാഹചര്യമുണ്ട്. അത് പരിഗണിക്കുമ്പോള്‍ എനിക്ക് ലഭിച്ച അവസരങ്ങളില്‍ ഞാന്‍ നന്ദിയുള്ളവനാണ്” റസ്സല്‍ പറഞ്ഞു.

ഇതില്‍ നിന്നും ഐ.പി.എല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ താരമെത്തുമെന്നത് ഉറപ്പായി. ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് റസല്‍. ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയിലാണ് നടക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്