'ലൈറ്റ്സ് ഓണ്‍ ആയപ്പോള്‍ അവര്‍ വലിയ അപകടകാരികളായി മാറി'; മുന്നറിയിപ്പുമായി സ്റ്റോക്‌സ്

ബുധനാഴ്ച അഹമ്മദാബാദിലെ മൊട്ടേരയില്‍ തുടങ്ങാനിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ്. പിങ്ക് ബോളിലെ നെറ്റ് സെക്ഷനില്‍ ജെയിംസ് ആന്‍ഡേഴ്സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ വലിയ അപകടകാരികളായി മാറിയെന്ന് സ്‌റ്റോക്‌സ് പറഞ്ഞു.

“ബ്രോഡും, ജിമ്മിയും, ജോഫ്രയും കൊതിയോടെ കാത്തിരിക്കുകയാണ്. ലൈറ്റ്സ് ഓണ്‍ ആയി കഴിഞ്ഞുള്ള നെറ്റ് സെഷനില്‍ അവര്‍ വലിയ അപകടകാരികളായി മാറി. ബോളര്‍മാരെ നെറ്റ്സില്‍ പന്തെറിയുന്നതില്‍ നിന്ന് തടയേണ്ടി വന്നു. കാരണം ബാറ്റ്സ്മാന്മാര്‍ക്ക് പരിക്കേല്‍ക്കുമെന്ന ഭയം അവിടെ ഉടലെടുത്തു.”

“അവിടെ സ്പിന്നും ലഭിക്കും. എന്നാല്‍ എപ്പോഴാണ് സ്പിന്‍ ലഭിക്കുക എന്നതാണ് ചോദ്യം. കഴിഞ്ഞ ടെസ്റ്റില്‍ തുടക്കത്തില്‍ തന്നെ സ്പിന്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഇത്തവണ അങ്ങനെയാവാന്‍ ഇടയില്ല. വിദേശ ബാറ്റ്സ്മാന്‍മാര്‍ക്കു മികച്ച പ്രകടനം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. ഇംഗ്ലണ്ടിലും അതുപോലെയാണ്” സ്റ്റോക്ക്സ് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നു ഖ്യാതിയുള്ള മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരമാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മൊട്ടേരയിലെ 2 ടെസ്റ്റുകള്‍ നിര്‍ണായകമാണ്. ഇംഗ്ലണ്ടിന് ഇനിയുള്ള 2 ടെസ്റ്റുകളും ജയിക്കണമെന്നിരിക്കെ ഇന്ത്യയ്ക്ക് ഒന്നു ജയിച്ച് മറ്റൊന്ന് സമനിലയാക്കിയാലും മതി.

Latest Stories

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്