ഒത്തുകളിയില്‍ കുറ്റസമ്മതം നടത്തിയ സിംബാബ്‌വേ താരത്തിന് മൂന്നര വര്‍ഷം ക്രിക്കറ്റില്‍ വിലക്ക്

വാതുവെയ്പുകര്‍ ഒത്തുകളിക്ക് ആവശ്യപ്പെട്ട് സമീപിച്ചതും പണം നല്‍കിയതും സമയത്ത് അറിയിച്ചില്ലെന്ന കുറ്റത്തിന് സിംബാബ്‌വേയുടെ മുന്‍ നായകന്‍ ബ്രന്‍ഡന്‍ ടെയ്‌ലര്‍ക്ക് മുന്നര വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി.

ഒരു ഇന്ത്യന്‍ ബിസിനസുകാരന്‍ സമീപിച്ച് മയക്കുമരുന്നും മറ്റും നല്‍കി ബ്‌ളാക്ക് മെയില്‍ ചെയ്ത് ഒത്തുകളിക്കാന്‍ നിര്‍ബ്ബന്ധിച്ചെന്നും അവരില്‍ നിന്നും പണം കൈപ്പറ്റിയെന്നുമായിരുന്നു ബ്രന്‍ഡന്‍ ടെയ്‌ലര്‍ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍.

ഐസിസിയുടെ അഴിമതി വിരുദ്ധ നിയമം ലംഘിച്ചത് ഉള്‍പ്പെടെ നാലു കുറ്റങ്ങള്‍ ചുമത്തിയാണ് താരത്തിന് വിലക്ക് ഐസിസി ഏര്‍പ്പെടുത്തിയത്. 284 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 2004 നും 2021 നും ഇടയില്‍ 17 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 9,938 റണ്‍സ് നേടുകയും ചെയ്തിട്ടുള്ളയാളാണ്.

ഈ ആഴ്ച ആദ്യമായിരുന്നു ടെയ്‌ലര്‍ സാമൂഹ്യ മാധ്യമം വഴി തുറന്നു പറച്ചില്‍ നടത്തിയത്. 2019 ഒക്‌ടോബര്‍ സിംബാബ്‌വേയില്‍ ഐപിഎല്‍ മാതൃകയില്‍ ഒരു ലീഗ് സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കാം എന്നു പറഞ്ഞ് വിളിച്ച വാതുവെയ്പ്പുകാരന്‍ 15,000 ഡോളര്‍ നല്‍കി ഒത്തുകളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് ആരോപിച്ചത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ