ബ്രണ്ടന്‍ മക്കലത്തിന്റെ വെടിക്കെട്ട്, ആര്‍സിബിയുടെ ഏറ്റവും കുറഞ്ഞ സ്‌കോറും ; ഐപിഎല്ലിലെ ക്ലാസ്സിക് മത്സരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസ്സിക് മത്സരങ്ങളുടെ പട്ടികയിലാണ് ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരിഗണിക്കുന്നത്. ആദ്യ സീസണ്‍ മുതല്‍ എല്ലാ സീസണുകളിലും ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തില്‍ വീറും വാശിയും പ്രകടമായിട്ടുമുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നും ഏറ്റവും കുറഞ്ഞ സ്‌കോറില്‍ ഒരു ടീം പുറത്തായതും ഈ ടീമുകളുടെ പോരാട്ടത്തിലായിരുന്നു. ഐപിഎല്ലിലെ എല്ലാ സീസണിലും ഈ ടീമുകള്‍ തമ്മിലുള്ള മത്സരം ശ്രദ്ധേയമാണ്.

14 സീസണുകളിലായി ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത് 29 തവണയാണ്. കെകെആര്‍ 16 വിജയവും ആര്‍സിബി 13 വിജയവുമാണ് നേടിയത്. 14 വര്‍ഷം മുമ്പ് ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ഈ ടീമുകളാണ് ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ പുറത്താകാതെ കൊല്‍ക്കത്തയുടെ ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കലം അടിച്ചുകൂട്ടിയത് 158 റണ്‍സായിരുന്നു. 73 പന്തുകള്‍ നേരിട്ട മക്കലും 10 ഫോറുകളും 13 സിക്‌സറുകളും പറത്തി. ഈ മത്സരം 140 റണ്‍സിനായിരുന്നു ആര്‍സിബിയെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ഇരു ടീമുകളും തമ്മിലുള്ള വൈരം ഇവിടെ തുടങ്ങി.

എന്നാല്‍ അത് കൂടുതല്‍ മുറുകിയത് 2017 സീസണുകളിലായിരുന്നു. ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ യൂസ്‌വേന്ദ്ര ചഹലിന്റെയും മറ്റും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈഡന്‍സ് ഗാര്‍ഡനിലെ മത്സരത്തില്‍ കൊല്‍ക്കത്തയെ 131 റണ്‍സിന് പുറത്താക്കി. പിന്നാലെ ബാറ്റിംഗിനിറങ്ങിയ ആര്‍സിബിയെ കൊല്‍ക്കത്ത 49 റണ്‍സിന് പുറത്താക്കി. ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോഡിലേക്കാണ് ആര്‍സിബിയെ കൊല്‍ക്കത്ത തള്ളിയിട്ടത്.

രണ്ടു വര്‍ഷത്തിന് ശേഷം ഇരുടീമും തമ്മിലുള്ള മത്സരം ഐപിഎല്ലില്‍ മറ്റൊരു റെക്കോഡും ഉണ്ടാക്കി. ഐപില്ലിലെ ഹൈ സ്‌കോറിംഗ് ഗെയിം എന്ന പദവി. ഡിവിലിയേഴ്‌സിന്റെയും കോഹ്ലിയുടെയും മികവില്‍ ആര്‍സിബി കണ്ടെത്തിയ 205 റണ്‍സ് സ്‌കോര്‍ റസ്സലിന്റെ തകര്‍പ്പനടി ഉപയോഗിച്ച് കെകെആര്‍ 19.1 ഓവറില്‍ മറികടന്നു. രണ്ടാഴ്ചയ്ക്ക് ശേഷം ഇരു ടീമും വീണ്ടും ഏറ്റുമുട്ടിയപ്പോഴും പിറന്നത് കൂറ്റന്‍ സ്‌കോര്‍. വിരാട്‌കോഹ്ലി സെഞ്ച്വറിയടിച്ച മത്സരത്തില്‍ ആര്‍സിബി മുമ്പോട്ട് വെച്ചത് 213 റണ്‍സ്. മറുപടി ബാറ്റിംഗില്‍ കെകെആറും തകര്‍ത്തടിച്ചു. 79 ന് നാല് വിക്കറ്റ് നഷ്ടമായ അവരെ 25 പന്തില്‍ 65 റണ്‍സുമായി റസ്സലും 46 പന്തില്‍ 85 റണ്‍സുമായി നിതീഷ് റാണയും തിരിച്ചടിച്ചു. 10 റണ്‍സിന് പുറകിലായിരുന്നു കെകെആര്‍ വീണുപോയി.

Latest Stories

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ