വിരമിക്കല്‍ പ്രഖ്യാപിച്ച് സീനിയര്‍ താരം, ഐപിഎല്‍ സൂപ്പര്‍ താരം ഇനി അമേരിക്കയില്‍ കളിക്കും

ഇന്ത്യന്‍ ക്രിക്കറ്റിലെ എല്ലാ ഫോമാറ്റില്‍ നിന്നും വിരമിത്തല്‍ പ്രഖ്യാപിച്ച് ആഭ്യന്തര ക്രിക്കറ്റിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ ബിപുല്‍ ശര്‍മ്മ. അമേരിക്കയിലേക്ക് ചേക്കേറി കരിയര്‍ കെട്ടിപ്പെടുക്കുന്നതിന്റെ ഭാഗമായാണ് താരത്തിന്റെ വിരമിക്കല്‍.

അഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് ബിപുല്‍ കളിച്ചത്. 2016ല്‍ സണ്‍റൈസസ് ഹൈദരാബാദ് ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ ടീമിലെ അംഗമായിരുന്നു ബിപുല്‍ ശര്‍മ്മ. പഞ്ചാബ് കിംഗ്സിനായും താരം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.

33 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ ബിപുല്‍ വീഴ്ത്തിയിട്ടുണ്ട്. 2016 ഐപിഎള്‍ ഫൈനലില്‍ എബി ഡിവില്ലേഴ്സിന്റെ വിക്കറ്റ് സ്വന്തമാക്കിയത് ബിപുലായിരുന്നു. അമേരിക്കയിലേക്ക് ചേക്കേറുന്ന താരം ഏത് ടീമിനായാണ് കളിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

ബിസിസിഐയുടെ നിയമ പ്രകാരം അഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഭാഗമായിട്ടുളള ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റ് ഫോറിന്‍ ലീഗുകളില്‍ കളിക്കാന്‍ അനുവാദമില്ല. ഇക്കാരണങ്ങള്‍ പല ഇന്ത്യന്‍ താരങ്ങളും വിരമിച്ച് അമേരിക്കയിലേക്കും മറ്റും ചേക്കേറുകയാണ്.

Latest Stories

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ