BGT 2024-25: മൂര്‍ച്ചയേറിയ ആയിരം വാക്കുകള്‍ക്ക് സാധിക്കാത്തത് ആ ഒറ്റ ഡെലിവറികൊണ്ട് അയാള്‍ സാധിച്ചെടുത്തു!

‘It’s coming too slow..’ യശ്വസി ജയ്‌സ്വാള്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്തത് അനാവശ്യമായി പോയി എന്ന് അഭിപ്രായമില്ല. ഇത്തരം സ്ലെഡ്ജിങ്ങുകള്‍ ഈ ഗെയിമിന്റെ ഭാഗമാണ്. പക്ഷെ സ്ലെഡ്ജ് ചെയ്യുമ്പോഴും, സ്ലെഡ്ജിങ്ങിന് വിധേയമാകുമ്പോഴും, ഫോക്കസ്ഡ് ആയി ഇരിക്കുക എന്നതാണ് പ്രധാനം.

സ്ലെഡ്ജിങ് എപ്പിസോഡിന് ശേഷമുള്ള അഡ്‌ലെയ്ഡ് ടെസ്റ്റിലെ ആദ്യപന്തില്‍ തന്നെ, പേസും സ്വിങ്ങും കൊണ്ട് ജയ്‌സ്വാളിന്റെ ഫ്‌ലിക്ക് ഷോട്ട് ശ്രമത്തെ ബീറ്റ് ചെയ്യ്ച്ച്, ലെഗ് ബിഫോര്‍ വിക്കറ്റില്‍ കുരുക്കിയായിരുന്നു സ്റ്റാര്‍ക്ക് മറുപടി നല്‍കിയത്. മൂര്‍ച്ചയേറിയ ആയിരം വാക്കുകള്‍ക്ക് സാധിക്കാത്തത് ആ ഒറ്റ ഡെലിവറികൊണ്ട് സ്റ്റാര്‍ക്ക് സാധിച്ചെടുത്തു.

എതിരാളിയുടെ ഈഗോയെ ഹര്‍ട്ട് ചെയ്ത് അയാളെ മെന്റലി അണ്‍സ്റ്റബിള്‍ ചെയ്യുക. പിന്നീടങ്ങോട്ടുള്ള സ്റ്റാര്‍ക്കിന്റെ സ്ട്രാറ്റര്‍ജി ശ്രദ്ധിക്കുക. സെക്കന്റ് ഇന്നിങ്‌സില്‍ ജയ്‌സ്വാളിന്റെ മിഡില്‍ & ലെഗ് സ്റ്റമ്പിനെ അറ്റാക്ക് ചെയ്യത് കൊണ്ടുള്ള തുടര്‍ച്ചയായ ഡെലിവറികള്‍. എന്തൊ പ്രൂവ് ചെയ്യാനുള്ള വ്യഗ്രതയിലാണ് ജയ്‌സ്വാള്‍ അത്തരം ഡെലിവറികളെ ഫേസ് ചെയ്തത്.

അതിന്റെ തുടര്‍ച്ചയാണ് ഗാബ്ബയിലും കണ്ടത്. ഈഗോ ഹര്‍ട്ടായി, ക്യാരി ഫോര്‍വേഡ് ആയ ജെയ്‌സവാളിനെ കൃത്യമായി എക്‌സ്‌പ്ലോയ്റ്റ് ചെയ്യുന്ന സ്റ്റാര്‍ക്ക്. ഷോര്‍ട് മിഡ് വിക്കറ്റിനെ നിര്‍ത്തി, ജയ്‌സ്വാളിന്റെ കാലിനെ ലക്ഷ്യമാക്കി ലെഗ് സ്റ്റമ്പ് ലൈനില്‍ ഫ്‌ലിക്ക് ചെയ്യാന്‍ പാകത്തില്‍ ഒരു ഡെലിവറി. ഫ്‌ലിക്ക് ചെയ്ത് കൃത്യമായി ഷോര്‍ട് മിഡ് വിക്കറ്റില്‍ നിന്ന മാര്‍ഷിന്റെ കയ്യിലേക്ക് കൊടുക്കുന്ന ജയ്‌സ്വാള്‍.

ടെക്‌നിക്കല്‍ അഡ്ജസ്റ്റ്‌മെന്റൊന്നുമല്ല ജയ്‌സ്വാളിന് ആവശ്യം. മെന്റല്‍ കണ്ടീഷനിങ്ങാണ്. എതിരാളി നിരന്തരം നിങ്ങളുടെ ഈഗോയെ വെല്ലുവിളിക്കുമ്പോള്‍ ക്യാരീഡ് എവേ ആകാതിരിക്കുക. ബി കാം & കൂള്‍.

പ്രിയപെട്ട ജയ്‌സ്വാള്‍, പെര്‍ത്തില്‍ സെഞ്ച്വറി നേടിയത് എങ്ങനെയെന്ന് സ്വയം റീവൈന്‍ഡ് ചെയ്യുക. ക്ഷമയോടെ ന്യൂ ബോള്‍ സീ ഓഫ് ചെയ്യുക. ഇന്നിങ്‌സ് ബിള്‍ഡ് ചെയ്യുക. ദിസ് ഗെയിം ഈസ് പ്ലേയേഡ് ഇന്‍ മൈന്‍ഡ് ടൂ…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം