സച്ചിനൊന്നുമല്ല ഏകദിനത്തില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയത്

ഏകദിന ക്രിക്കറ്റില്‍ അസാധ്യമായ ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇരട്ട സെഞ്ച്വറി. ക്രിക്കറ്റ് താരങ്ങളുടെ ഭാവനയ്ക്ക് അപ്പുറത്തുളള കാര്യം. 1997ല്‍ സയ്യിദ് അന്‍വര്‍ 194 റണ്‍സ് നേടിയതും പിന്നീട് അത് ഇളക്കമില്ലത്ത റെക്കോര്‍ഡ് ആയി മാറിയതും ക്രിക്കറ്റ് ലോകത്തെ ചരിത്രമാണ്. 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് ആ റെക്കോര്‍ഡ് തകര്‍ന്നത്.

എന്നാല്‍ അന്താരാഷ്ട്ര ക്രി്ക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയത് സച്ചിന്‍ ടെന്‍ഡുല്‍ക്കറല്ല. അതൊരു വനിത ക്രിക്കറ്റ് താരമാണ്. ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്ക്. 1997 ഡിസംബറില്‍ നടന്ന വനിതാ ലോകകപ്പിലാണ് ക്ലാര്‍ക്ക് ഡബിള്‍ സെഞ്ച്വറി നേടിയത്. ഡെന്‍മാര്‍ക്കായിരുന്നു എതിരാളി. ഇന്ന് ആ ഡബിള്‍ സെഞ്ച്വറിയ്ക്ക്് 20 വര്‍ഷം തികഞ്ഞിരിക്കുകയാണ്.

155 പന്തുകളില്‍ നിന്ന് 22 ബൗണ്ടറികള്‍ സഹിതം 229 റണ്‍സാണ് ക്ലാര്‍ക്ക് സ്വന്തമാക്കിയത്. മത്സരത്തില്‍ ഓസീസ് വനിതാ ടീം 50 ഓവറില്‍ 412 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെന്‍മാര്‍ക്ക് 26ാം ഓവറില്‍ 49 റണ്‍സിന് പുറത്തായി. ഓസ്ട്രേലിയ 363 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കുകയും ചെയ്തു.

പിന്നെയും 11 വര്‍ഷത്തിന് ശേഷമാണ് 2010ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുരുഷ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറി നേടുന്നത്. സച്ചിന്റെ ആദ്യ ഇരട്ടസെഞ്ചുറിക്കു ശേഷവും അധികം ഇരട്ടസെഞ്ചുറികളൊന്നും ഏകദിനത്തില്‍ പിറന്നിട്ടില്ല.

സച്ചിന്റെതുള്‍പ്പെടെ ഇതുവരെ ഏകദിനത്തില്‍ പിറന്ന ഇരട്ടസെഞ്ച്വറി നേട്ടങ്ങള്‍ ഏഴു മാത്രം. എന്നാല്‍, ഈ ഏഴ് ഇരട്ടസെഞ്ച്വികളില്‍ മൂന്നെണ്ണവും നേടിയത് സാക്ഷാല്‍ രോഹിത് ശര്‍മ. ക്രിക്കറ്റ് ചരിത്രത്തിലെ മറ്റ് താരങ്ങളെല്ലാം ചേര്‍ന്ന് ആകെ നേടിയതിനേക്കാള്‍ ഒന്നു മാത്രം കുറവ്!മ

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (പുറത്താകാതെ 237), വീരേന്ദര്‍ സേവാഗ് (219), ക്രിസ് ഗെയ്ല്‍ (215), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (പുറത്താകാതെ 200) എന്നിവരാണ് രോഹിതിനു പുറമെ ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടിയിട്ടുള്ളവര്‍.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്