പ്രധാന കളിക്കാര്‍ക്ക്‌ പകരം അഞ്ച് റിസര്‍വ് താരങ്ങള്‍ ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുമ്പോട്ട് പോകാനാകുമോ?

അഞ്ചു റിസവര്‍വ് താരങ്ങള്‍ കളിക്കാനെത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഗുണകരമാകുന്ന കാര്യമാണോ? ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെയാണ് ഈ ചോദ്യത്തിന് ഉത്തരം കാത്തിരിക്കുന്നത്. ആദ്യ മത്സരം കരുത്തരായ ഓസ്‌ട്രേലിയയെയും രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്റിനെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പരാജയപ്പെടുത്തിയ ഇന്ത്യയെ വലച്ചിരിക്കുന്നത് ടീമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കോവിഡ് കേസുകളാണ്.

ടീമിന്റെ നായകന്‍ അടക്കമുള്ളവര്‍ക്കാണ് വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ലോകകപ്പ് നഷ്ടമായിരിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പിലെ ഫേവറിറ്റുകളില്‍ ഒന്നായ ഇന്ത്യയ്ക്ക് ആറ് കളിക്കാരെയാണ് കോവിഡ് പോസിറ്റീവായി നഷ്ടമായത്.

നായകന്‍ യാശ് ദുള്‍, ഉപനായകന്‍ ഷെയ്ഖ് റഷീദ്, ആരാധ്യ യാദവ്, വാസു വാട്‌സ്, മനാക് പരേഖ്, സിദ്ദാര്‍ത്ഥ് യാദവ് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ പേസര്‍ വാസു വാട്‌സിനെ വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവായതോടെ തിരിച്ചുവിട്ടു.  അഞ്ചു കളിക്കാര്‍ക്ക് പകരക്കാരെ വിടാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

കോവിഡ് പിടിപെട്ട കളിക്കാരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടീമിനെ ഇപ്പോള്‍ നയിക്കുന്നത് നിഷാന്ത് സന്ധുവാണ്. അയര്‍ലന്റിനെ 174 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെ കളിക്കാര്‍ക്ക് വീണ്ടും ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്റിനെതിരേയുള്ള മത്സരത്തിന് തൊട്ടു മുമ്പായിരുന്നു ഇന്ത്യന്‍ കളിക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ജനുവരി 22 ന് ഉഗാണ്ടയ്ക്ക് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?