കോഹ്‌ലിയുടെ മോശം ഫോമിന് കാരണം ബി.സി.സി.ഐ, സച്ചിനും യുവിയും സംസാരിക്കട്ടെ; തുറന്നുപറഞ്ഞ് പനേസർ

മൂന്ന് വർഷത്തോളമായി ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി വലിയ റണ്ണുകൾ നേടുന്നില്ല. സെഞ്ച്വറി ആഘോഷിക്കാൻ ഹെൽമറ്റ് അഴിച്ച് കൈകൾ നീട്ടി ഗർജ്ജിക്കുന്നത് കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന കോഹ്‌ലി, അവസാനമായി അന്താരാഷ്ട്ര സെഞ്ച്വറി നേടിയത് 2019 നവംബറിലാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ (പുനഃക്രമീകരിച്ച ടെസ്റ്റ്) കോഹ്‌ലിയിൽ നിന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഒരിക്കൽ കൂടി വലിയ സ്കോർ നേടുന്നതിൽ താരം പരാജയപ്പെട്ടു. നിർണ്ണായക ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ 11 ഉം രണ്ടാം ഇന്നിംഗ്‌സിൽ 20 ഉം മാത്രമാണ് അദ്ദേഹം നേടിയത്, ഇംഗ്ലണ്ട് വിജയിച്ച ടെസ്റ്റ് പരമ്പര 2-2 ന് സമനിലയിലാക്കി.

അദ്ദേഹത്തിന്റെ കരിയറിലെ മൊത്തത്തിലുള്ള ടെസ്റ്റ് ശരാശരി ഇപ്പോഴും 49.53 ആണ്, എന്നാൽ കഴിഞ്ഞ വർഷത്തെ ശരാശരി 30 ൽ താഴെയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോഹ്‌ലി 10 ടെസ്റ്റുകൾ കളിക്കുകയും 18 തവണ ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ 10 ടെസ്റ്റുകളിൽ 3 എണ്ണം സ്വദേശത്തും 7 വിദേശത്തുമാണ്. ഈ 18 ഇന്നിംഗ്‌സുകളിൽ നിന്ന് 29.27 ശരാശരിയിൽ 527 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം മൂന്ന് അർധസെഞ്ചുറികൾ മാത്രമാണ് നേടിയത്.

ഇതുമായി ബന്ധപെട്ട അഭിപ്രായം പറയുകയാണ് ഇംഗ്ലണ്ട് മുൻ താരം പനേസർ: കോഹ്‌ലിയെ പോലെ റിയൂ താരം ഇപ്പോഴത്തെ ഫോമിൽ ലോകകപ്പ് കളിക്കാൻ യോഗ്യനാണോ? അയാളെ പോലെ ഓർ താരം കളിച്ചാൽ സാമ്പത്തികമായി ഗുണം ചെയ്യും, കാണികൾ അയാളെ കാണാൻ കൂടി വരും. പക്ഷെ ഒരു ടീമിന് അയാൾ ഇപ്പോൾ കളിക്കാൻ യോഗ്യനാണോ എന്ന് പരിശോധിക്കണം.”

” സച്ചിനോടോ യുവരാജിനോടൊ കോഹ്ലി സംസാരിക്കണം. ഇപ്പോൾ നേരിടുന്ന ബാറ്റിങ് പ്രാശ്‌നങ്ങൾക്ക് അവർക്ക് പരിഹാരം നിർദേശിക്കാൻ അവർക്ക് കഴിയും. രാജിവെക്കലുമായി ബന്ധപ്പെട്ട് ബിസിസിയുമായി ഉള്ള പ്രശ്നങ്ങൾക്ക് ശേഷമാണ് കോഹ്ലി ഇത്രയും മോശം അവസത്തയിലേക്ക് പോയത്, അത് അയാളെ ബാധിച്ചിട്ടുണ്ടാകാം. എനിക്ക് അറിയാവുന്ന കോഹ്ലി ഇങ്ങനെ അല്ല, എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കാം.”

Latest Stories

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്, കടുപ്പിച്ച് ഹൈക്കമാൻഡ്; അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു