CSK VS GT: ഗുജറാത്ത് ബോളറെ തല്ലിയോടിച്ച് ആയുഷ് മാത്രെ, സിഎസ്‌കെ താരം ഒരോവറില്‍ നേടിയത്.., അവസാന മത്സരത്തില്‍ ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍

ഐപിഎല്‍ 2025ലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മികച്ച നിലയില്‍. ആദ്യ ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ 231 റണ്‍സാണ് സിഎസ്‌കെ നേടിയത്. ഡെവാള്‍ഡ് ബ്രെവിസ്(57, ഡെവോണ്‍ കോണ്‍വേ(52), ഉര്‍വില്‍ പട്ടേല്‍(37), ആയുഷ് മാത്രെ(34) തുടങ്ങിയവരാണ് ചെന്നൈക്കായി കാര്യമായി സ്‌കോര്‍ ചെയ്തത്. ഓപ്പണര്‍മാരായ ആയുഷ് മാത്രെയും കോണ്‍വേയും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്.

നാലാം ഓവറില്‍ ആയുഷ് മാത്രെ പുറത്താവുമ്പോള്‍ ചെന്നൈ സ്‌കോര്‍ 44 റണ്‍സില്‍ എത്തിയിരുന്നു. ഇന്ന്‌ ഗുജറാത്ത് ബോളര്‍ അര്‍ഷദ് ഖാന്റെ ഒരോവറില്‍ 28 റണ്‍സാണ് ആയുഷ് മാത്രെ നേടിയത്. പവര്‍പ്ലേയിലെ രണ്ടാം ഓവറിലായിരുന്നു അര്‍ഷദ് ഖാനെ ആയുഷ് കടന്നാക്രമിച്ചത്. അര്‍ഷദിന്റെ ആദ്യ ബോളില്‍ രണ്ട് റണ്‍സ് നേടിയ ആയുഷ് പിന്നീടുളള പന്തുകളില്‍ തുടര്‍ച്ചയായി സിക്‌സും ഫോറും നേടി.

മൂന്ന് സിക്‌സും രണ്ട് ഫോറുമാണ് അര്‍ഷദ് ഖാന്റെ രണ്ടാം ഓവറില്‍ ചെന്നൈ താരം നേടിയത്. മൊത്തത്തില്‍ ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ആയുഷ് മാത്രെ 28 റണ്‍സാണ് അര്‍ഷദ് ഖാനെതിരെ അടിച്ചുകൂട്ടിയത്. ഗുജറാത്തിന്റെ ഹോംഗ്രൗണ്ടില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ വലിയ ആധിപത്യമാണ് ആദ്യ ബാറ്റിങ്ങില്‍ ചെന്നൈ നേടിയത്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി