ഓസ്‌ട്രേലിയ പാകിസ്ഥാനില്‍ കളിക്കാൻ എത്തുന്നത് 1998-നു ശേഷം ആദ്യം ; പരമ്പരയുടെ തുടക്കത്തിലേ കല്ലുകടി

കാല്‍ നൂറ്റാണ്ടിന് ശേഷമാണ് കങ്കാരുപ്പട പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പരയ്ക്കായി എത്തുന്നത്. രണ്ടുദിവസം കഴിഞ്ഞ്് നടക്കാനിരിക്കുന്ന പരമ്പരയെ ലോകം മുഴുവനുമുള്ള ക്രിക്കറ്റ്‌പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ കല്ലുകടിച്ച്്ഓസീസ് ടീമംഗത്തിന് വധഭീഷണി. ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്ടന്‍ അഗറിന് നേരെയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പങ്കാളിയുടെ സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് സന്ദേശം വന്നത്. ഇത് ഭര്‍ത്താവിനുള്ള മുന്നറിയിപ്പാണെന്നും കുട്ടികള്‍ക്ക് അച്ഛനെ നഷ്ടമാകുമെന്നും   ഭര്‍ത്താവ് പാക്കിസ്ഥാനിലേക്കു വന്നാല്‍ ജീവനോടെ തിരിച്ചുപോകില്ലെന്നുമായിരുന്നു സന്ദേശം. ആഷ്ടന്‍ അഗറിന്റെ പങ്കാളി മഡെലൈന്റെ അക്കൗണ്ടിലേക്കാണ് സന്ദേശം വന്നത്.

അജ്ഞാത അക്കൗണ്ടില്‍നിന്നായിരുന്നു സന്ദേശം വന്നത്. ഇതോടെ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ചരിത്രപരമായ ടെസ്റ്റിന് എത്തിയ ഓസ്‌ട്രേലിയയ്ക്ക് പാകിസ്ഥാന്‍ ഒരുക്കിയിരിക്കുന്ന സുരക്ഷയില്‍ സംശയമില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അറിയിച്ചു.

2008 ല്‍ ശ്രീലങ്കന്‍ ടീം പാകിസ്ഥാനില്‍ ആക്രമിക്കപ്പെട്ടതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ്് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ പാകിസ്ഥാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ഒട്ടേറെ ടീമുകളാണ് പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന നിലപാട് എടുത്തത്്.

അടുത്തിടെ ന്യുസിലന്റും ഇംഗ്‌ളണ്ടും വരെ തീരുമാനിച്ച ശേഷം പരമ്പര ഒഴിവാക്കിയിരുന്നു. അക്കൗണ്ടിലേക്കു സന്ദേശം എത്തിയ കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ക്രിക്കറ്റ് പാകിസ്ഥാന്‍ എന്നിവയെ ധരിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 4-8 വരെ റാവല്‍പിണ്ടിയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. 1998നു ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ പാകിസ്ഥാനില്‍ പര്യടനം നടത്തുന്നത്. ഭീഷണി തല്‍ക്കാലം കാര്യമായെടുക്കുന്നില്ലെന്നും പരമ്പരയുമായി മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ