സ്റ്റാര്‍ക്കിന് കൈയടിച്ച് കംഗാരുപ്പട, ഫലം കാണാതെ പോയെന്ന് പരിഭവം

ലോകോത്തര ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് എന്ന പേസ് ബൗളറോട് മാത്രമല്ല ഓസ്ട്രേലിയക്കാര്‍ക്ക് ഇഷ്ടം. മിച്ചലിന്റെ കുടുംബത്തിലെ മറ്റൊരാളെയും ഓസ്ട്രേലിയയിലെ കായിക പ്രേമികള്‍ ആരാധിക്കുന്നു. മിച്ചലിന്റെ സഹോദരനായ ബ്രണ്ടന്‍ സ്റ്റാര്‍ക്കാണ് ആ താരം. ഒളിമ്പിക്സ് ഹൈജംപില്‍ രാജ്യത്തിനായി മത്സരിച്ച ബ്രണ്ടന് കൈയടിക്കാന്‍ ഓസിസ് ക്രിക്കറ്റ് താരങ്ങളെല്ലാം കഴിഞ്ഞ ദിവസം ഒത്തുകൂടി.

ബംഗ്ലാദേശ് പര്യടനത്തിലുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ട്വന്റി20 പരമ്പരയ്ക്ക് മുന്‍പായി ധാക്കയില്‍ പരിശീലനത്തിലാണ്. പരിശീലനത്തിന് ഇടവേള നല്‍കിയാണ് ടോക്യോയില്‍ ഹൈജംപില്‍ മത്സരിച്ച ബ്രണ്ടനുവേണ്ടി അവര്‍ കൈയടിക്കാനെത്തിയത്.

Brandon soars in Starc sibling rivalry stakes | Sydney Sixers - BBL

ക്യാപ്റ്റന്‍ അലക്സ് ക്യാരിയുടെ നേതൃത്വത്തില്‍ മിച്ചലിനൊപ്പം ലാപ്ടോപ്പില്‍ ബ്രണ്ടന്റെ ഫൈനല്‍ ഓസിസ് താരങ്ങള്‍ വീക്ഷിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കംഗാരുപ്പടയുടെ കൈയടിയൊന്നും ബ്രണ്ടനെ മെഡല്‍ പോഡിയത്തില്‍ എത്തിച്ചില്ല. 2.35 മീറ്റര്‍ ഉയര്‍ന്നു ചാടിയ ബ്രണ്ടന് അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ