ആഷസിന് സമ്മതിച്ച് ഇംഗ്ലണ്ട്, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്

ജോ റൂട്ടിന്റെ നായകത്വത്തില്‍ ആഷസിന് ഇംഗ്ലണ്ടിറങ്ങുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഇംഗ്ലീഷ് കളിക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ ഇത്തവണ ആഷസ് നടക്കില്ലെന്ന് ആശങ്ക നിലനില്‍ക്കവേയാണ് ഇസിബിയുടെ അറിയിപ്പ് എത്തിയിരിക്കുന്നത്.

എന്നാല്‍ ഇംഗ്ലണ്ട് ടീമില്‍ സീനിയര്‍ താരമായ ജോസ് ബട്‌ലര്‍, ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് പരിക്കേറ്റ ഫാസ്റ്റ് ബോളര്‍ ജൊഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഉണ്ടാവില്ല. വിദേശ ടീമുകള്‍ക്ക് ആസ്‌ട്രേലിയ ഏര്‍പ്പെടുത്തുന്ന കോവിഡ് നിയന്ത്രണങ്ങളാണ് കളിക്കാരില്‍ അതൃപ്തി സൃഷ്ടിച്ചത്. കുടുംബത്തെ കൂടെ കൊണ്ടുവരാന്‍ അനുവദിക്കാതെ ബയോബബ്‌ളില്‍ ഏറെ കാലം കഴിയേണ്ടിവരുന്നത് കളിക്കാരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നതായി വിലയിരുത്തലുണ്ട്.

2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബര്‍ 8ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയില്‍ ആണ് നടക്കുക. ഡിസംബര്‍ 8, 16, 26 അടുത്ത വര്‍ഷം ജനുവരി 5, 14 എന്നീ തിയതികളിലാണ് മത്സരങ്ങള്‍ നടക്കുക.

അഡിലെയ്ഡ് ഓവലില്‍ ഡിസംബര്‍ 16ന് ആരംഭിയ്ക്കുന്ന രണ്ടാം മത്സരം പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും. മൂന്നാം ടെസ്റ്റ് മെല്‍ബണിലും നാലാം ടെസ്റ്റ് സിഡ്നിയിലും അവസാന ടെസ്റ്റ് പെര്‍ത്തിലും നടക്കും.

Latest Stories

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍