ആദ്യ സെഷനില്‍ സ്റ്റോക്‌സ് എറിഞ്ഞത് 14 നോബോള്‍, എന്നാല്‍ അമ്പയര്‍ കണ്ടത് ഒന്നു മാത്രം!

ആക്ഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ് എറിഞ്ഞത് 14 നോബോള്‍. എന്നാലിതില്‍ ഒരെണ്ണം മാത്രമാണ് അമ്പയര്‍ കണ്ടത്, ഒരെണ്ണം വിക്കറ്റ് റിപ്ലേയില്‍ നോബാളാണെന്ന് തെളിഞ്ഞു. ബാക്കി 12ഉം നോബോള്‍ വിളിച്ചില്ല.  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തേര്‍ഡ് അമ്പയര്‍ ഓരോ പന്തും നോബോള്‍ ആണോ എന്ന് പരിശോധിക്കണം എന്നാണ് ചട്ടം. എന്നാല്‍ ഗാബയില്‍ നോബോള്‍ ചെക്ക് ചെയ്യുന്ന തേര്‍ഡ് അമ്പയറുടെ ഉപകരം കേടായിരുന്നു എന്നാണ് ബ്രോഡ്കാസ്റ്റേഴ്സ് വെളിപ്പെടുത്തിയത്.

ഡേവിഡ് വാര്‍ണര്‍ 17 റണ്‍സില്‍ നില്‍ക്കെ സ്റ്റോക്ക്സ് ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. എന്നാല്‍ റിപ്ലേകളില്‍ അത് നോബോളാണെന്ന് തെളിഞ്ഞു. ഇവിടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍ അത് നോബോള്‍ വിളിച്ചിരുന്നില്ല. പരിശോധനയില്‍ ആ ഓവറില്‍ ബെന്‍ സ്റ്റോക്ക്സ് എറിഞ്ഞ ആദ്യ നാല് ഡെലിവറിയും നോബോള്‍ ആണെന്ന് കണ്ടെത്തി.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 147 റണ്‍സിനു മറുപടിയില്‍ ഓസീസ് രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റിനു 343 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഓസീസിന് ഇപ്പോള്‍ 196 റണ്‍സിന്റെ മികച്ച ലീഡുണ്ട്. സെഞ്ച്വറിയുമായി ട്രാവിസ് ഹെഡും (112*) മിച്ചെല്‍ സ്റ്റാര്‍ക്കുമാണ് (10*) ക്രീസില്‍.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹെഡ് വെറും 95 ബോളിലാണ് 12 ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 112 റണ്‍സ് അടിച്ചെടുത്തത്. ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (94), മാര്‍നസ് ലബ്യുഷെയ്ന്‍ (74) എന്നിവര്‍ മികച്ച പ്രകടനം നടത്തി. മാര്‍ക്കസ് ഹാരിസ് (3), സ്റ്റീവ് സ്മിത്ത് (12), കാമറോണ്‍ ഗ്രീന്‍ (0), അലെക്സ് കറേ (12), നായകന്‍ പാറ്റ് കമ്മിന്‍സ് (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇംഗ്ലണ്ടിനു വേണ്ടി പേസര്‍ ഓലി റോബിന്‍സണ്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി