Ipl

ഡെത്ത് ഓവറുകളിൽ അവൻ വലിയ അപകടകാരി, ടീമുകൾ സൂക്ഷിക്കുക!

പ്രണവ് തെക്കേടത്ത്
ഐ.പി.എലിൽ കഴിഞ്ഞ 3 വർഷമായി ഡെത് ഓവറുകളിൽ അർഷ്‌ദീപ് പുലർത്തുന്ന മികവിനുള്ള അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാവും ഉത്തരം. തന്റെ ജോലി വൃത്തിക്ക് ചെയ്തുപോകുന്ന ഐ.പി.എലിലെ തന്നെ മികച്ചൊരു ക്ലോസിങ് ബൗളർ.
 ഗുജറാത്തിനെതിരെ തോൽവി വഴങ്ങുമ്പോഴും മത്സരം അവസാന ഓവർ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ലെഫ്‌റ് ആം പേസർ, ഹാർദിക്കിനെ പോലുള്ള ഒരു ഹാർഡ് ഹിറ്ററെ ഡെത് ഓവേഴ്സിൽ നോർമൽ യോർക്കറുകളും വൈഡ് യോർക്കറും അപ്രതീക്ഷിതമായ ഷോട് ബോളിലും തളച്ചിട്ട രംഗങ്ങൾ.
 ഇന്നലെ മുംബൈക്കെതിരെ 3 ഓവറിൽ 33 റൺസ് വേണ്ട സാഹചര്യത്തിൽ സുര്യയെന്ന ഇൻഫോം ബാറ്ററെ വീണ്ടും അയാൾ പിടിച്ചുകെട്ടി എതിർ ടീമിന് നൽകുന്നത് ആ ഓവറിൽ 5 റൻസുകളാണ്.
200 റൺസിന്റെ ചെയ്‌സ് നടക്കുന്ന മാച്ചിൽ 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങുന്നൊരു ഉജ്ജ്വല സ്പെൽ ഒരു സീസണിലെ മികവ്‌ മറ്റു സീസണിലേക്കും തുടരുമ്പോൾ ആ ഡെത് ഓവേഴ്സിൽ അയാൾ കാണിക്കുന്ന composure ഓരോ കളി പിന്നിടുമ്പോഴും സ്ഥിരപ്പെടുമ്പോൾ ഭാവിയിൽ അയാൾ ദേശീയ ജേഴ്സിയിൽ ഇന്ത്യൻ ടീമിനൊരു മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്.
കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍