മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ അമ്പാട്ടി റായിഡു, തകര്‍പ്പന്‍ നീക്കം

രാഷ്ട്രീയം വിടാനുള്ള കാരണം വെളിപ്പെടുത്തി അമ്പാട്ടി റായിഡു. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) താരവുമായ അമ്പാട്ടി റായിഡു ശനിയാഴ്ച രാവിലെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് വിടുന്നതായി എക്സിലൂടെ അറിയിച്ചത്. ഡിസംബര്‍ 28നാണ് താരം വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 10 ദിവസം മാത്രമാണ് ഇത് നീണ്ടുനിന്നത്.

ഐഎല്‍ടി20 ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്നതുകൊണ്ടാണ് രാഷ്ട്രീയം വിട്ടതെന്ന് റായിഡും എക്‌സിലൂടെ അറിയിച്ചു. അംഗത്വം എടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ആന്ധ്രാപ്രദേശ് ഭരിക്കുന്ന പാര്‍ട്ടി വിട്ടപ്പോള്‍ അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.

ജനുവരി 20 മുതല്‍ ദുബായില്‍ നടക്കുന്ന ഐഎല്‍ടി20 യില്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിക്കും. പ്രൊഫഷണല്‍ സ്പോര്‍ട്സ് കളിക്കുമ്പോള്‍ രാഷ്ട്രീയമായി ബന്ധപ്പെട്ട് നില്‍ക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- റായിഡു എക്സില്‍ കുറിച്ചു.

മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, ഉപമുഖ്യമന്ത്രി കെ നാരായണ സ്വാമി, രാജംപേട്ട ലോക്‌സഭാ അംഗം പി മിഥുന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ സാക്ഷിയായതോടെ, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വൈഎസ്ആര്‍സിപിയുമായുള്ള ബന്ധം താരം ആരംഭിച്ചത്.

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പങ്കാളിത്തത്തിനും പേരുകേട്ട അമ്പാട്ടി റായിഡുവിന് വിവിധ സംസ്ഥാന ക്രിക്കറ്റ് ബോഡികളെ പ്രതിനിധീകരിച്ച ചരിത്രമുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ സമീപകാല ചുവടുവെപ്പ് അദ്ദേഹത്തിന്റെ ക്രിക്കറ്റിന് ശേഷമുള്ള കരിയറില്‍ ഒരു കൗതുകകരമായ അധ്യായം ചേര്‍ത്തു.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും