മനസ്സ് കീഴടക്കിയ ക്രിക്കറ്റ് താരത്തെ വെളിപ്പെടുത്തി രജനീകാന്ത്

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മഹാമേരുവാണ് സ്റ്റൈല്‍മന്നന്‍ രജനീകാന്ത്. ആര്‍ക്ക് എത്താന്‍ സാധിക്കാത്ത ഉയരങ്ങള്‍ കീഴടക്കിയ താരരാജാവ്. സിനിയയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും ഇറങ്ങിയും പ്രകമ്പനം സൃഷ്ടിച്ചിരിക്കുകയാണ് രജനിയിപ്പോള്‍.

എന്നാല്‍ രജനീകാന്തിന്റെ മനസ്സ് കീഴടക്കിയ താരമുണ്ട്. അത് സിനിയമില്ല. ക്രിക്കറ്റിലാണെന്ന് മാത്രം. മറ്റാരുമല്ല സാക്ഷാല്‍ എംഎസ് ധോണിയാണ് രജനിയുടെ മനസ് കീഴടക്കിയ ക്രിക്കറ്റ് താരം. ഒരു സ്വകാര്യ പരുപാടിയ്ക്കിടെയാണ് അവതാരകന്റെ ചോദ്യത്തില്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന് രജനീകാന്ത് മറുപടി പറയുന്നത്. രജനിയുടെ മറുപടി വന്‍ കരഘോഷത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.

നിലിവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനാണ് മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈയുടെ നായകനായിരുന്നു ധോണി. അതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ വന്‍ ജനപ്രീതിയാണ് ധോണിയ്ക്ക് ഉളളത്.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഏകദിനത്തിലും ടി20യിലും മാത്രമാണ് കളിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയിലാണ് ധോണി ്അവസാനമായി കളിച്ചത്. ഇനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദന പരമ്പരയാണ് ധോണിയുടെ അടുത്ത പര്യടനം.

https://twitter.com/DHONIism/status/949617974863839234

Latest Stories

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു