കിടയറ്റ ഓള്‍റൗണ്ടറും ലോകോത്തര സ്പിന്നറും വമ്പന്‍ പരിശീലകനും ; ഇതിനേക്കാള്‍ വമ്പന്‍ കോമ്പിനേഷന്‍ ഐ.പി.എല്ലിലുണ്ടാകുമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ പ്രകടനത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന ഫ്രാഞ്ചൈസികളാണ് അഹമ്മദാബാദും ലക്‌നൗവും. സീസണിലെ നവാഗതരായ ടീം തങ്ങളുടെ മൂന്ന് താരങ്ങളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കിടയറ്റ ഓള്‍റൗണ്ടറെയും ലോകോത്തര സ്പിന്നറെയും മികച്ച പരിശീലകനെയും വന്‍തുകയ്ക്ക് ഒപ്പം കൂട്ടിയാണ് മെഗാ താരലേലത്തിനായി ഫ്രാഞ്ചൈസി തയ്യാറെടുക്കുന്നത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍, യുവ ഇന്ത്യന്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ആദ്യമായി എത്തിയിരിക്കുന്നത്. 15 കോടി രൂപയ്ക്കാണ് ഹാര്‍ദിക് പാണ്ഡ്യയെ അഹമ്മദാബാദ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നത്. ഇതേ തുകയ്ക്കു തന്നെയാണ് റാഷിദിനെയും ഫ്രാഞ്ചൈസി വാങ്ങിയിരിക്കുന്നത്. ലഖ്നൗ ഫ്രാഞ്ചൈസിയുടെ വല തട്ടിമാറ്റിയാണ് റഷീദ് ഖാനെ ഒപ്പമെത്തിച്ചത്.

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ക്കായി 12 കോടി രൂപ ലഖ്‌നൗ ഫ്രാഞ്ചൈസി വാരിയെറിഞ്ഞെങ്കിലും കൊത്താതിരുന്ന റഷീദ്ഖാന്‍ അഹമ്മദാബാദിന്റെ 15 കോടിയില്‍ വീഴുകയായിരുന്നു. ഗില്ലിനു വേണ്ടി അഹമ്മദാബാദ് ചെലവഴിച്ചത് എട്ടു കോടി രൂപയാണ്. അഹമ്മദാബാദ് ഉപദേശകനും ബാറ്റിങ് കോച്ചുമാക്കിയിരിക്കുന്നത് ഇന്ത്യ ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ പരിശീലകന്‍ ഗാരി കിര്‍സ്റ്റനെയാണ്.

ആശിഷ് നെഹ്ര മുഖ്യ പരിശീലകനാകും. മുംബൈ ഇന്ത്യന്‍സില്‍ നിന്നുമാണ് ഹര്‍ദിക് പാണ്ഡ്യ അഹമ്മദാബാദിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണ്‍ പരുക്കിനെ തുടര്‍ന്ന് നഷ്ടമായ പാണ്ഡ്യ ഈ സീസണില്‍ നായകനായിട്ടാണ് മടങ്ങി വരുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ