യുവരാജ് സിംഗ് കഴിഞ്ഞാല്‍ സ്ഥിരതയോടെ ഏറ്റവും അനായാസം സിക്സ് അടിക്കുന്ന താരം?; തിരഞ്ഞെടുപ്പുമായി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച്

ഇതിഹാസ താരം യുവരാജ് സിംഗിന് ശേഷം ഏറ്റവും സ്ഥിരതയാര്‍ന്ന് അനായാസമായി സിക്സറുകള്‍ അടിക്കാന്‍ കഴിയുന്ന താരമാണ് സഞ്ജു സാംസണെന്ന് സഞ്ജയ് ബംഗാര്‍. അനായാസം സിക്സറുകള്‍ പറത്താനുള്ള സാംസണിന്റെ കഴിവിനെ ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് കോച്ച് വാനോളം പ്രശംസിച്ചു.

ഇവിടെ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, അല്ലെങ്കില്‍ റിങ്കു സിംഗ് എന്നിവരെപ്പോലും ബംഗാര്‍ തിരഞ്ഞെടുത്തില്ല എന്നതാണ് ശ്രദ്ധേയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഇന്ത്യന്‍ താരമാണ് രോഹിത്. അതേസമയം, അന്താരാഷ്ട്ര മത്സരത്തില്‍ യാഥാസ്ഥിതിക ഷോട്ടുകള്‍ കളിച്ച് സിക്‌സറുകള്‍ അടിക്കാന്‍ കഴിയുന്ന ചുരുക്കം ചില ബാറ്റര്‍മാരില്‍ ഒരാളാണ് കോഹ്‌ലി.

എന്നിരുന്നാലും, ടി20യില്‍ സഞ്ജു സാംസണ്‍ മികച്ച ഫോമിലാണ്. 2024-ന്റെ അവസാന പകുതിയില്‍ അദ്ദേഹം മൂന്ന് സെഞ്ചുറികള്‍ നേടി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ചു. 37 ടി20 മത്സരങ്ങള്‍ കളിച്ച് 66 ഫോറുകളും 46 സിക്സറുകളും കേരള താരം നേടിയിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ ഇപ്പോള്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ വലിയ സന്തോഷം നല്‍കുന്നു. ദീര്‍ഘനാളായി അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടിവാതില്‍ക്കല്‍ അവസരം കാത്തുനില്‍ക്കുന്നുണ്ട്. ഇപ്പോഴാണ് സഞ്ജുവിന് ശരിയായ രീതിയില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചത്. ഏതൊരു താരമാണെങ്കിലും, മൂന്നോ നാലോ മത്സരങ്ങളില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചെങ്കില്‍ മാത്രമേ സ്വതന്ത്രമായി തനത് ശൈലിയില്‍ കളിക്കാനാകൂ.

ബാറ്റിംഗില്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്ന സഞ്ജുവിനെ സംബന്ധിച്ച് ഒരു സാഹചര്യത്തിലും ആശങ്കയ്ക്ക് വകയില്ല എന്നതാണ് വാസ്തവം. ആദ്യ ഓവറുകളില്‍ ഫീല്‍ഡിംഗ് നിയന്ത്രണമുള്ളത് അദ്ദേഹത്തിന് അനുകൂലമാണ്. സഞ്ജുവാണെങ്കില്‍ തുടര്‍ച്ചയായി സിക്‌സറുകള്‍ നേടാന്‍ കഴിവുള്ള താരവും.

എത്ര അനായാസമാണ് സഞ്ജു സിക്‌സടിക്കുന്നത്. സാക്ഷാല്‍ യുവരാജ് സിങ്ങിനു ശേഷം ഇത്ര അനായാസം സ്ഥിരതയോടെ സിക്‌സര്‍ നേടുന്ന താരം സഞ്ജുവാണ്. സഞ്ജു ഫോമിലായിക്കഴിഞ്ഞാല്‍ ആ ബാറ്റിംഗ് കാണുന്നതുതന്നെ എന്തൊരു അഴകാണ്- ബംഗാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്