ഏഷ്യാ കപ്പിന് പിന്നാലെ പാകിസ്ഥാന് ലോകകപ്പിലും തിരിച്ചടി; ദുഃഖ വാര്‍ത്ത പങ്കുവെച്ച് ബാബര്‍

ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരിക്കേറ്റ പാകിസ്ഥാന്‍ പേസര്‍ നസീം ഷായ്ക്ക് ഏകദിന ലോകകപ്പ് നഷ്ടമായേക്കും. നസീമിന്റെ ഫിറ്റ്‌നസില്‍ ആശങ്ക പങ്കപവെച്ച ക്യാപ്റ്റന്‍ ബാബര്‍ അസം ലോകകപ്പിന്റെ ആദ്യ ഭാഗം എന്തായാലും താരത്തിന് നഷ്ടമാകുമെന്ന് വ്യക്തമാക്കി.

നസീമിന്റെ കാര്യത്തില്‍ ഇപ്പോഴും ഉറപ്പു പറയാറായിട്ടില്ല. ലോകകപ്പിന്റെ തുടക്കത്തില്‍ നസീം ഉണ്ടാകില്ല. ടൂര്‍ണമെന്റ് പകുതിയാകുമ്പോഴേക്കും നസീം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ- ബാബര്‍ പറഞ്ഞു.

പരിക്കിനെ തുടര്‍ന്ന് നസീം ഷാ, ഹാരിസ് റൗഫ് തുടങ്ങിയ താരങ്ങള്‍ക്ക് ഏഷ്യാകപ്പിലെ അവസാന മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇത് പാക് ടീമിന് കനത്ത തിരിച്ചടിയാണ് ഏഷ്യാ കപ്പില്‍ സമ്മാനിച്ചത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ ലങ്കയ്‌ക്കെതിരായ മത്സരവും തോറ്റ പാകിസ്ഥാന്‍ ഫൈനല്‍ കാണാതെ പുറത്തായി.

ഏഷ്യാ കപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നു പാകിസ്ഥാന്‍. കഴിഞ്ഞ രണ്ട് മാസമായി ശ്രീലങ്കയില്‍ കളിക്കുന്ന പാകിസ്ഥാന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ സമയവും ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയോട് ഏറ്റ 223 റണ്‍സ് തോല്‍വി പാക് നിരയെ മാനസികമായി തകര്‍ത്തുകളഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം