Ipl

അന്നത്തെ ആ മത്സരത്തിന് ശേഷം സച്ചിന് എന്നോട് സംസാരിക്കണം എന്നുപറഞ്ഞു, അങ്ങനെ ഒരു രീതിയല്ല ഞാൻ പ്രതീക്ഷിച്ചത്

മുംബൈ ഇന്ത്യൻസിൽ ആയതിനാൽ തന്നെ ഒരുപാട് പ്രതീക്ഷകളോടെ മലയാളികൾ നോക്കിക്കിയിരുന്ന താരമായിരുന്നു ബേസിൽ തമ്പി. ഒന്നും കാണാതെ ഐ.പി.എലിൽ 5 തവണ കിരീടം നേടിയ ടീം ബേസിലിനെ എടുക്കില്ലലോ എന്ന് മലയാളികൾ വിചാരിച്ചു.  നിരാശപെടുത്തികൊണ്ട് മുബൈയും ബേസിലും ആ പ്രതീക്ഷകൾ തെറ്റിച്ചു. ആദ്യ മത്സരങ്ങളിൽ മുംബൈ ടീമിൽ സ്ഥിര സാന്നിധ്യമായിരുന്ന ബേസിൽ പിന്നീട് മോശം ഫോമിന്റെ പേരിൽ പുറത്താവുക ആയിരുന്നു. എന്നാൽ തന്റെ ഒരു മോശം മത്സരത്തിന് ശേഷം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഫോൺ വിളിച്ചതിനെക്കുറിച്ച് പറയുകയാണ് ബേസിൽ.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം എനിക്കൊരു മോശം മല്‍സരമുണ്ടായിരുന്നു. അതിനു ശേഷമാണ് ടീം ഡോക്ടറിലൂടെ എനിക്കൊരു സന്ദേശം ലഭിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടേതായിരുന്നു അത്. അദ്ദേഹത്തിനു എന്നെ നേരില്‍ കാണണമെന്നായിരുന്നു ഈ സന്ദേശം. ഇതേ തുടര്‍ന്ന് ഞാന്‍ സച്ചിനെ നേരിട്ടു കാണുകയും 40 മിനിറ്റോളം അദ്ദേഹത്തിനൊപ്പം ചെലവഴിക്കുകയും ചെയ്തു. ക്രിക്കറ്റിനെക്കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചത്, ഗെയിമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും തങ്ങള്‍ സംസാരിച്ചു.”

അതുപോലെ മുംബൈ കോച്ചിങ് സ്റ്റാഫിൽ ഉള്ള ബോണ്ടിനെക്കുറിച്ചും സഹീറിനെക്കുറിച്ചും ബേസിൽ പറഞ്ഞു, “സാക്ക് സര്‍ (സഹീര്‍), ബോണ്ടി സാര്‍ (ബോണ്ട്) എന്നിവര്‍ ഒരു മല്‍സരത്തിനു എങ്ങനെയാണ് തയ്യാറെടുക്കുന്നതെന്നും ഒരു സാഹചര്യത്തോടു എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്നും പറഞ്ഞു തരാറുണ്ട്. വളരെ സൗഹാര്‍പരമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തികളാണ് രണ്ടുപേരും. ഞങ്ങള്‍ക്കു സമയം ലഭിക്കുമ്പോഴെല്ലം അവര്‍ക്കു സന്ദേശമയക്കാന്‍ സാധിക്കും.”

ഒരുപാട് പരീക്ഷണങ്ങൾ ബൗളിങ്ങിൽ നടത്തിയെങ്കിലും ബുമ്രക്ക് നല്ല ഒരു പങ്കാളിയെ കണ്ടുപിടിക്കാൻ മുംബൈക്ക് സാധിച്ചില്ല. ബേസില്‍ തമ്പി, ജയദേവ് ഉനാട്കട്ട്, ടൈമല്‍ മില്‍സ്, ഡാനിയേല്‍ സാംസ്, റിലേ മെറെഡിത്ത്, മുരുഗന്‍ അശ്വിന്‍, റിത്വിക് ഷോക്കീന്‍, കുമാര്‍ കാര്‍ത്തികേയ, ഫാബിയന്‍ അലെന്‍ എന്നിവരെയെല്ലാം മുംബൈ ഇത്തവണ വിവിധ മല്‍സരങ്ങള്ില്‍ ഇറക്കിയിരുന്നു. ബേസില്‍ അഞ്ചു മല്‍സരങ്ങളിലാണ് പന്തെറിഞ്ഞത്. ഇവയില്‍ നിന്നും ലഭിച്ചത് അഞ്ചു വിക്കറ്റുകള്‍ മാത്രമാണ്. 9.5 എന്ന മോശം നെറ്റ് റണ്‍റേറ്റിലായിരുന്നു. ബുംറയെ കൂടാതെ ആർക്കും തിളങ്ങാൻ സാധിച്ചില്ല.

നാളെ നടക്കുന്ന മത്സരത്തിൽ പ്രധാന ശത്രുക്കളായ ചെന്നൈയാണ് മുംബൈയുടെ എതിരാളികൾ.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്