അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് വേറെ ലെവൽ; സൗത്ത് ആഫ്രിക്കയെ നിലംപരിശാക്കി; ചരിത്ര വിജയം എന്ന് ആരാധകർ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ചരിത്ര വിജയം നേടി അഫ്ഗാനിസ്ഥാൻ. ഇന്നലെ നടന്ന മത്സരത്തിൽ ആറ് വിക്കറ്റുകൾക്കാണ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിന്റെ ബോളിങ് യൂണിറ്റ് ആണ് പ്രധാന കൈയടി അർഹിക്കുന്നത്. മത്സരത്തിൽ ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയത് ഫസൽഹക്ക് ഫറൂഖിയായിരുന്നു. നാല് വിക്കറ്റുകളാണ്‌ അദ്ദേഹം നേടിയത്. 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്ക 107 റൺസ് മാത്രമാണ് നേടിയത്. അതിനെ 144 പന്തുകൾ ബാക്കി നിൽക്കെയാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കയെ 106 റൺസിന്‌ ഓൾഔട്ട് ആക്കുകയായിരുന്നു. 84 പന്തിൽ 52 റൺസെടുത്ത വിയാൻ മുൽ‌ഡറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ആദ്യ 10 ഓവറുകളിൽ 36 റൺസ് എടുക്കുന്നതിന് വേണ്ടി സൗത്ത് ആഫ്രിക്ക തങ്ങളുടെ ഏഴു വിക്കറ്റുകളും നഷ്ടമാകേണ്ടി വന്നു.

അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫറൂഖി നാലു വിക്കറ്റുകളും ഗസൻഫർ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. ഒപ്പം സ്പിന്നറായ റഷീദ് ഖാൻ രണ്ട് വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ അഫ്ഗാനിസ്ഥാൻ താരമായ റഹ്മാനുല്ല ഗുർബാസിനെ നഷ്ടമായിരുന്നു. പക്ഷെ വിജയം അഫ്ഗാനിസ്ഥാൻ കൈവിട്ടില്ല. ഗുൽബാദിൻ നായിബ് (27 പന്തിൽ 34), അസ്മത്തുല്ല ഒമർസായി (36 പന്തിൽ 25) എന്നിവർ മികച്ച പ്രകടനം നടത്തി ക്രീസിൽ നിന്നു. രണ്ടാം ഏകദിന മത്സരം നാളെയാണ് നടക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ