ഇഷാൻ കിഷന് പകരം അഭിഷേക് ശർമ്മ നായകനാകണമായിരുന്നു, അവനാണ് കേമൻ: യുവരാജ് സിങ്

സൺറൈസേഴ്‌സ് ഹൈദരാബാദ് നായക സ്ഥാനത്ത് നിന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ മാറ്റി ഇന്ത്യൻ താരം ഇഷാൻ കിഷനെ തിരഞ്ഞെടുത്തതിൽ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. പരിക്കേറ്റ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സിന് പകരം ഇഷാന്‍ കിഷനെ നായകനായി തിരഞ്ഞെടുത്ത ഹൈദരാബാദ് മാനേജ്മെന്റിന്റെ തീരുമാനത്തെയാണ് യുവി വിമർശിച്ചത്.

‘കഴിഞ്ഞ ഏഴ് വര്‍ഷമായി അഭിഷേക് ശര്‍മ്മ ഹൈദരാബാദിനായി കളിക്കുന്നു. ആ ടീമിനായി തന്റെ ഹൃദയവും ആത്മാവും നല്‍കി മികച്ച പ്രകടനമാണ് അഭിഷേക് പുറത്തെടുക്കുന്നത്‌. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബ് ടീമിനെ നയിച്ച മികച്ച പരിചയസമ്പത്തും അവനുണ്ട്. എന്നിട്ടും കമ്മിന്‍സിന്റെ അഭാവത്തില്‍ അവനെ ക്യാപ്റ്റനായി പരിഗണിച്ചില്ല എന്നത് നിരാശാജനകമാണ്’

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പരിക്കുമൂലം സീസണിന്റെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അഭിഷേക് സൺറൈസേഴ്സിന്റെ നായകനായേക്കുമെന്ന് സീസണിന് മുന്നോടിയായി‌ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എങ്കിലും അപ്രതീക്ഷിതമായാണ് മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഈ സീസണില്‍ ടീമിലെത്തിയ ഇഷാന്‍ കിഷനെ മാനേജ്മെന്റ് നായകനായി പ്രഖ്യാപിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ