IPL 2025: ജയിക്കാനായി ഒരു ഉദ്ദേശവുമില്ലേ, സഞ്ജുവും ടീമും എന്തിനാ കാര്യങ്ങള്‍ ഇത്ര വഷളാക്കുന്നത്, രാജസ്ഥാനെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ഇത്തവണ പുതിയ താരങ്ങളെ ഇറക്കി കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് വലിയ തിരിച്ചടി നേരിടുന്നതാണ് കാണാനാവുന്നത്. ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കളിച്ച ടീമിന് രണ്ടും ജയവും നാല് തോല്‍വിയുമാണുളളത്‌. തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെ ജോസ് ബട്‌ലര്‍, യൂസവേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുളള താരങ്ങളെ ലേലത്തില്‍ കൈവിട്ടതില്‍ ആര്‍ആര്‍ ടീമിനെ ആരാധകര്‍ നിര്‍ത്തിപൊരിച്ചിരുന്നു. കഴിഞ്ഞ സീസണുകളില്‍ എല്ലാം ഒരു ബാലന്‍സ്ഡ് ടീമായിട്ടാണ് രാജസ്ഥാനെ എല്ലാവരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പുതിയ ടീമിന് മത്സരങ്ങളില്‍ തങ്ങളുടെ മികവ് പുറത്തെടുക്കാനാവാത്തത് സഞ്ജുവിനും സംഘത്തിനും തിരിച്ചടിയായി.

ഈ സീസണില്‍ രാജസ്ഥാന്‍ ടീം കാണിക്കുന്ന ഒരു പിഴവ് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. “ഇടത്-വലത് കോമ്പിനേഷന്‍ നല്ലതാണ്. പക്ഷേ ഇടത്-വലത് എന്നത് നിങ്ങളുടെ ജീവിതത്തിന്റെ അവസാനമോ എല്ലാമോ അല്ല. എന്ത് സംഭവിച്ചാലും നിങ്ങള്‍ക്ക് ഒരു ഇടത്- വലത് കോമ്പിനേഷന്‍ ആവശ്യമുണ്ട്. ഒരു വലംകയ്യന്‍ ബാറ്റര്‍ ഔട്ടാകുമ്പോള്‍ മറ്റൊരു വലംകയ്യനെ നിങ്ങള്‍ ഇറക്കുന്നു, ആ സമയം ഷിംറോണ്‍ ഹെറ്റ്‌മെയറെ ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറക്കുന്നു. അതിന്‌ ശേഷം ഒരു ദിവസം നിങ്ങള്‍ വാനിന്ദു ഹസരങ്കയ്ക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി.

മറ്റൊരു കളിയില്‍ നിതീഷ് റാണയെ അവന്റെ പൊസിഷനില്‍ ഇറക്കാതെ പകരം ധ്രുവ് ജുറലിനെ ഇറക്കുന്നു. ഇടത്-വലത് കോമ്പിനേഷന്‍ ആഗ്രഹിച്ചതിനാലാണ് ജുറലിനെ മുന്നേ ഇറക്കിയത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്തിനാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. എന്നിരുന്നാലും അത് രാജസ്ഥാന്റെ കഥയാണ്. അവര്‍ കാര്യങ്ങള്‍ അമിതമായി സങ്കീര്‍ണ്ണമാക്കുന്നു. ഞാന്‍ ഒരു രാജസ്ഥാന്‍ മത്സരം പ്രിവ്യൂ ചെയ്യുമ്പോഴോ വിശകലനം ചെയ്യുമ്പോഴോ അവലോകനം ചെയ്യുമ്പോഴോ വിശകലനം വഴി പക്ഷാഘാതം എന്ന് നിങ്ങള്‍ ആവര്‍ത്തിച്ച് കേള്‍ക്കും”, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി