എതിര്‍ ടീം ആരാധകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാക്ക് കിട്ടിയ ബാറ്റര്‍മാരുണ്ടെങ്കില്‍ അതില്‍ ഒരാള്‍ ഇയാളായിരിക്കും!

സെറ്റായാല്‍ പിന്നെ നോക്കണ്ട പുറത്താക്കാന്‍ ഇത്തിരി പാടാ.. ബൗളര്‍ ആരുമാവട്ടെ ഒരു മയത്തില്‍ ഇന്നിങ്‌സും മുന്നോട്ട് ചലിപ്പിച്ച് കൊണ്ട്, ഒരു മടുപ്പുമില്ലാതെ ലോങ് ഇന്നിങ്‌സും മുന്നില്‍ കണ്ട് ക്രീസിലങ്ങനെ തുടരും കക്ഷി..

ശരിക്കും പറഞ്ഞാല്‍, പുറത്താക്കാനുള്ള ബുദ്ധിമുട്ടിനാല്‍ എതിര്‍ ടീം ആരാധകരില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാക്ക് കിട്ടിയ ബാറ്റര്‍മാരുണ്ടെങ്കില്‍ അതില്‍ ഒരു പ്രധാനിയുമായിരിക്കും കക്ഷി.. ഏഷ്യയിലെ ഫ്‌ലാറ്റ് വിക്കറ്റുകളില്‍ മാത്രമല്ല, ഓവലിലേയും, കേപ് ടൗണിലേയും, കിംഗ്സ്റ്റണിലേയുമൊക്കെ സീം ട്രാക്കുകള്‍ അയാള്‍ക്ക് ഒരു പോലെയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ സകല രാജ്യങ്ങള്‍ക്കെതിരെയും സെഞ്ച്വറിയാല്‍ ബാറ്റുമുയര്‍ത്തി.
അത് പല മാച്ച് വിന്നിങ്ങ് ഇന്നിങ്ങ്‌സുകളിലേക്കും നയിച്ചു.

ഏകദിന മത്സരങ്ങളിലൊക്കെ വല്ലപ്പോഴുമുളള ചില മികച്ച ഇന്നിങ്‌സുകള്‍ ഒഴിച്ച് ഒരു ശരാശരി ബാറ്റ്‌സ്മാനില്‍ ഒതുങ്ങിയപ്പോള്‍, ടെസ്റ്റ് ക്രിക്കറ്റ് കണ്ട, അതിശയിപ്പിക്കുന്ന പ്രതിഭയുളള ഒരു ലോകോത്തര ബാറ്റ്‌സ്മാനായിരുന്നു അയാള്‍.  പാക്കിസ്ഥാന്‍ മുന്‍താരം യൂനിസ് ഖാന്‍.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്