അയർലൻഡ് മണ്ണിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്; സംഭവം ഇങ്ങനെ

2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ച മലയാളി താരം സഞ്ജു സാംസണെ കാത്ത് അയർലൻഡ് പര്യടനത്തിൽ അപൂർവ്വ റെക്കോർഡുകൾ. ജൂൺ 26-ന് ബെൽഫാസ്റ്റിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ബാറ്റിങ്ങിൽ വൻ നേട്ടങ്ങൾ സ്വന്തമാക്കാൻ സഞ്ജുവിന് മുന്നിൽ അവസരമുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റ്, ആഭ്യന്തര മത്സരങ്ങൾ, ഐപിഎൽ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്നിവയിലെല്ലാം കൂടിയുള്ള തന്റെ കരിയറിൽ ഒൻപതിനായിരം റൺസ് തികയ്ക്കാൻ സഞ്ജുവിന് ഇനി വേണ്ടത് വെറും 123 റൺസ് മാത്രമാണ്. നിലവിൽ ഇന്ത്യയ്ക്കായി ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു. 344 ടി20 മത്സരങ്ങളിലെ 327 ഇന്നിങ്സുകളിൽ നിന്നായി 31 ശരാശരിയിൽ 8,877 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. 140-നടുത്തുള്ള സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന സഞ്ജുവിന്റെ അക്കൗണ്ടിൽ 8 സെഞ്ചുറികളും 55 അർധസെഞ്ചുറികളുമുണ്ട്.

ആഗോളതലത്തിൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ നിലവിൽ 33-ാം സ്ഥാനത്താണ് സഞ്ജു. കൂടാതെ, അന്താരാഷ്ട്ര ടി20യിൽ 1,500 റൺസ് തികയ്ക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമാകാൻ സഞ്ജുവിന് ഇനി വെറും 101 റൺസ് കൂടി മതി. അയർലൻഡിനെതിരെ കളിച്ച മുൻ മത്സരങ്ങളിൽ സഞ്ജുവിന് മികച്ച റെക്കോർഡാണുള്ളത്. ഐറിഷ് പടയ്‌ക്കെതിരെ കളിച്ച മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് 59 ശരാശരിയിലും 171.01 സ്ട്രൈക്ക് റേറ്റിലും 118 റൺസ് താരം നേടിയിട്ടുണ്ട്. 2022-ൽ അയർലൻഡിനെതിരെ വെറും 42 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ പ്രകടനം ഇതിൽ എടുത്തുപറയേണ്ടതാണ്.

ചെന്നൈ സൂപ്പർ കിങ്സിന് (CSK) വേണ്ടിയുള്ള തന്റെ കന്നി ഐപിഎൽ 2026 സീസണിലും സഞ്ജു തിളങ്ങിയിരുന്നു. സി.എസ്.കെയ്ക്കായി കളിച്ച 14 മത്സരങ്ങളിൽ നിന്ന് 43.36 ശരാശരിയിലും 165.62 സ്ട്രൈക്ക് റേറ്റിലും 477 റൺസ് താരം വാരിക്കൂട്ടി. രണ്ട് തകർപ്പൻ സെഞ്ചുറികളും ഒരു ഫിഫ്റ്റിയും സഞ്ജു കഴിഞ്ഞ ഐപിഎല്ലിൽ നേടിയിരുന്നു.

Latest Stories

കോഹ്ലിയുടെയും രോഹിതിന്റെയും ഫോമിൽ ഒരു മാറ്റവുമില്ല, അവരെ നമുക്ക് 2027 ലോകകപ്പിൽ ആവശ്യമുണ്ട്: മുഹമ്മദ് കൈഫ്

വീര്യം കുറഞ്ഞ മദ്യം: ചട്ടഭേദ​ഗതി ബെക്കാർഡിയുടെ നിർദേശപ്രകാരമെന്ന് രേഖ; 2021ല്‍ കമ്പനി എം. വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്

എഫ്സിആർഎ ചട്ടഭേദഗതി; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതെന്ന് കെ സി വേണുഗോപാൽ, പിൻവലിക്കണമെന്ന് ആവശ്യം

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'അടിയന്തരാവസ്ഥ' പഠന വിഷയം; ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിൽ ആദ്യമായി ഉൾപ്പെടുത്തി എന്‍സിഇആര്‍ടി

ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്