സൂര്യ കുമാറിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ആകും; അവസാന ആറ് കളികളിൽ നേടിയ റൺസ് കണ്ട് ഞെട്ടലോടെ ബിസിസിഐ അധികൃതർ

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 മത്സരത്തിൽ ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്. ഈ പരമ്പര തുടങ്ങിയിട്ട് ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരത്തിന് ഇത് വരെയായി ടീമിൽ മികച്ച സംഭാവന ചെയ്യാൻ സാധിച്ചിട്ടില്ല. ഓപ്പണിങ് നിര പരാജയപ്പെട്ടപ്പോൾ ആരാധകർ പ്രതീക്ഷ വെച്ച മൂന്നാം നമ്പറിലിറങ്ങിയ താരം നേടിയത് ഏഴ് പന്തിൽ 14 റൺസാണ്. മികച്ച തുടക്കം ലഭിച്ചെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം.

മാർക്ക് വുഡിന്റെ പന്തിൽ ഫിൽ സാൾട്ടിന് ക്യാച് നൽകി സൂര്യ മടങ്ങി. 0, 12 എന്നിങ്ങനെയായിരുന്നു സൂര്യയുടെ ആദ്യ രണ്ട് ടി 20 മത്സരങ്ങളിലെ റൺസ്. ക്യാപ്റ്റൻസിയിലും താരം ഇന്നലെ ഫ്ലോപ്പായിരുന്നു എന്നാണ് ആരാധകരുടെ വാദം. അവസാനമായി കളിച്ച 6 ടി 20 മത്സരങ്ങളിൽ നിന്ന് സൂര്യ നേടിയത് വെറും 52 റൺസാണ്. ഇതിൽ വിമർശനവുമായി ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്.

ഈ പ്രകടനമാണ് തുടർന്നും താരം നടത്തുന്നതെങ്കിൽ ടി 20 ഫോര്മാറ്റിലേ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും സൂര്യ കുമാറിന്റെ സ്ഥാനം നഷ്ട്ടപെടും. ഇന്നലെ ടീമിൽ മികച്ച പ്രകടനം നടത്തിയ ഹാർദിക്‌ പാണ്ട്യയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നൽകാൻ ബിസിസിഐ തീരുമാനം എടുക്കേണ്ടി വരും. ഹാർദിക്‌ 35 പന്തിൽ 40 റൺസും, ബോളിങ്ങിൽ 2 വിക്കറ്റുകളും വീഴ്ത്തി.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ