Ipl

സന്തോഷ് ട്രോഫി ജേതാക്കൾക്ക് 5 ലക്ഷം വീതം പാരിതോഷികം, മഞ്ചേരി സ്റ്റേഡിയം വലിയ മത്സരങ്ങൾക്ക് ഒരുങ്ങുന്നു

സന്തോഷ് ട്രോഫി കിരീടം ജയിച്ച ടീമിന് 5 ലക്ഷം രൂപവീതം പാരിതോഷികം നല്കാൻ സർക്കാർ തീരുമിച്ചു. ടീമംഗങ്ങൾക്ക് 5 ലേശം രൂപ കിട്ടുമ്പോൾ മാനേജർക്കും പരിശീലകൾക്കും 3 ലക്ഷം നൽകാനും തീരുമാനിച്ചു. ബംഗാളിനെ തോൽപ്പിച്ച് സ്വന്തം മണ്ണിൽ കിരീടം നേടിയ ടീമിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം ചൂടിയ കേരള താരങ്ങൾക്കുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയൻ യു.എസിൽനിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ നേരത്തെ പറഞ്ഞിരുന്നു മുഖ്യമന്ത്രി തിരിച്ചെത്തിയതിന് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ ഇക്കാര്യം പരിഗണനക്കെടുക്കുകയായിരുന്നു.

സന്തോഷ് ട്രോഫി ഫൈനൽ മത്സരമുൾപ്പെടെ അരങ്ങേറിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയം 40,000 കാണികളെ ഉൾക്കൊള്ളുംവിധം നവീകരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തിയിരുന്നു . ഐ.എസ്.എൽ ഉൾപ്പെടെയുള്ള ടൂർണമെന്‍റുകൾക്ക് പയ്യനാട് വേദിയാക്കാൻ ശ്രമം തുടരുന്നതായും മന്ത്രി കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പറഞ്ഞിരുന്നു. വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച 1 കോടി രൂപയും ടീമിന് ലഭിച്ചു.

കൈവിട്ട് പോയെന്ന് കരുതിയിടത്ത് നിന്ന് ആതിഥേയരെ തിരിച്ചുകൊണ്ടുവന്ന താരങ്ങൾ കേരളത്തിന് നൽകിയത് പെരുന്നാൾ സമ്മാനമായിരുന്നു കിരീടം. അധികസമയത്തേക്കും പെനൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട കളിയിൽ ബംഗാളിനെ തോൽപ്പിച്ചാണ് കിരീടം നേടിയത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം