'അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം, കഴിവിന്റെ 15 ശതമാനം മാത്രമേ പുറത്തെടുത്തുള്ളൂ'; ഇന്ത്യന്‍ ടീമിന് എതിരെ തുറന്നടിച്ച് ഗാംഗുലി

ട്വന്റി20 ലോക കപ്പില്‍ ഇന്ത്യന്‍ ടീം പുറത്തെടുത്തത് കഴിഞ്ഞ 4-5 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണെന്ന് ബിസിസിഐ പ്രസിഡന്റും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. കഴിവിന്റെ 15 ശതമാനം മാത്രമേ ഇന്ത്യ കളത്തില്‍ പ്രയോഗിച്ചുള്ളൂവെന്നും ദാദ കുറ്റപ്പെടുത്തി.

സത്യസന്ധമായി പറഞ്ഞാല്‍ 2017, 2019 വര്‍ഷങ്ങളില്‍ ഇന്ത്യ നല്ല ടീമായിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇന്ത്യ പാകിസ്ഥാനോട് തോറ്റത്. അപ്പോള്‍ ഞാന്‍ കമന്റേറ്ററായിരുന്നു. 2019 ലോക കപ്പില്‍ തുടക്കം മുതല്‍ ഇന്ത്യ ഉശിരന്‍ പ്രകടനം നടത്തി. മുന്നിലെത്തിയവരെയെല്ലാം തോല്‍പ്പിച്ചു. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോടാണ് നമ്മള്‍ കീഴടങ്ങിയത്. രണ്ടു മാസത്തെ പ്രയത്‌നം ഒരു മോശം ദിവസത്തിലൂടെ വിഫലമാക്കപ്പെട്ടു. ടി20 ലോക കപ്പില്‍ ഇന്ത്യ കളിച്ച രീതി നിരാശപ്പെടുത്തി. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ദയനീയ പ്രകടനമായിരുന്നു അത്- ഗാംഗുലി പറഞ്ഞു.

ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന്റെ കാരണം അറിയില്ല. പക്ഷേ, ടീം പൂര്‍ണ സ്വാതന്ത്ര്യത്തോടെ കളിച്ചില്ലെന്നാണ് തോന്നിയത്. വലിയ ടൂര്‍ണമെന്റുകളില്‍ ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം. പാകിസ്ഥാനെയും ന്യൂസിലന്‍ഡിനെയും നേരിട്ടപ്പോള്‍ ഇന്ത്യന്‍ ടീം കഴിവിന്റെ 15 ശതമാനം മാത്രമേ പുറത്തെടുത്തുള്ളൂവെന്ന് തോന്നിയതായും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും