'പാകിസ്ഥാന്‍ എന്തിനാണ് കളിക്കുന്നത്, വാക്കോവര്‍ തരണം'; അക്തറിനെ വെല്ലുവിളിച്ച് ഭാജി

ട്വന്റി20 ലോക കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. കളിക്ക് മുമ്പ് വാക്കുകള്‍ കൊണ്ടുള്ള കളിക്ക് തുടക്കമിട്ടു കഴിഞ്ഞു ഇരുരാജ്യങ്ങളിലെയും മുന്‍ താരങ്ങള്‍. പാകിസ്ഥാനെ ഇന്ത്യ അനായാസം തോല്‍പ്പിക്കുമെന്ന് പേസ് ഇതിഹാസം ഷൊയ്ബ് അക്തറിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓഫ് സ്പിന്‍ വിസ്മയം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യ- പാക് ആരാധകരുടെ സംഭാഷണം ഉള്‍പ്പെടുത്തിയുള്ള പ്രശസ്തമായ മോക്ക-മോക്ക പരസ്യം കണ്ടതിനു ശേഷമാണ് ഭാജി അക്തറിനെ വെല്ലുവിളിച്ച വിവരം പുറത്തുവിട്ടത്.

പാകിസ്ഥാന്‍ കളിച്ചിട്ട് എന്തു കാര്യമെന്ന് അക്തറിനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഇന്ത്യക്ക് വാക്കോവര്‍ തരണം. കളിച്ചാല്‍ നിങ്ങള്‍ വീണ്ടും തോല്‍ക്കും. അത് നിങ്ങളെ ഞെട്ടിക്കും. ഇന്ത്യന്‍ ടീം കരുത്തുറ്റതാണ്. നമ്മുടെ പിള്ളേര്‍ പാകിസ്ഥാനെ നിഷ്പ്രയാസം മുട്ടുകുത്തിക്കുമെന്ന് അക്തറിന് മുന്നറിയിപ്പ് നല്‍കിയതായും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹര്‍ഭജന്‍ പറഞ്ഞു.

ലോക കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് ഇതുവരെ സാധിച്ചിട്ടില്ല. ട്വന്റി20 ലോക കപ്പിലെ അഞ്ച് മുഖാമുഖങ്ങളിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ഏകദിന ലോക കപ്പിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം