'30-40 റണ്‍സ് നേടിയിട്ട് എന്ത് കാര്യം'; ഇന്ത്യന്‍ യുവ താരത്തെ കടന്നാക്രമിച്ച് ബട്ട്

ഇന്ത്യയുടെ യുവ താരം പൃഥ്വി ഷായുടെ ബാറ്റിംഗ് ശൈലിയെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ചതുര്‍ദിന മത്സരത്തില്‍ പൃഥ്വി ഷാ 30-40 റണ്‍സ് നേടിയിട്ട് ടീമിന് എന്തു ഗുണമാണെന്ന് ബട്ട് ചോദിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ പൃഥ്വിയുടെ മോശം പ്രകടനമാണ് ബട്ടിനെ ചൊടിപ്പിച്ചത്.

നിങ്ങള്‍ സ്വാഭാവികമായ ബാറ്റിംഗ് തുടരുകയും തുടക്കത്തിലേ വേഗം പുറത്താകുകയും ടീം 70/4 എന്ന നിലയിലെത്തുകയും ചെയ്യുന്നു. 90 എന്ന സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്നത് കഴിവായി കണക്കാക്കാനാവില്ല. മൂന്ന് നാല് സെഷനുകള്‍ കളിച്ച് സെഞ്ച്വറി നേടുന്നതാണ് മികവ്- ബട്ട് പറഞ്ഞു.

നിങ്ങളുടെ സെഞ്ച്വറിയിലൂടെ ടീമിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനാകും. ഒരു ചതുര്‍ദിന മത്സരത്തില്‍ 30 മുതല്‍ 40 വരെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതുകൊണ്ട് എന്തു കാര്യം. 150 സ്‌ട്രൈക്ക് റേറ്റില്‍ വരെ നിങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാനായേക്കും. എന്നാല്‍ ചെറിയ സ്‌കോറിന് പുറത്തായിട്ട് ടീമിന് എന്തു പ്രയോജനമെന്നും ബട്ട് ചോദിച്ചു.

Latest Stories

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ