'ഓസീസിന് ജയിക്കാന്‍ ഒരേയൊരു വഴി', തന്ത്രം ഉപദേശിച്ച് പാക് ഇതിഹാസം

ടി20 ലോക കപ്പ് സെമിയുടെ പവര്‍ പ്ലേയില്‍ പാകിസ്ഥാന്റെ വിക്കറ്റുകള്‍ പിഴുതാല്‍ മാത്രമേ ഓസ്‌ട്രേലിയയ്ക്ക് ജയ സാധ്യതയുള്ളൂവെന്ന് പാക് പേസ് ഇതിഹാസം ഷൊയ്ബ് അക്തര്‍. അല്ലെങ്കില്‍ കംഗാരുപ്പട പരാജയം സമ്മതിച്ചുകൊടുക്കുമെന്നും അക്തര്‍ പറഞ്ഞു.

പവര്‍ പ്ലേയില്‍ ഓസ്‌ട്രേലിയയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കില്‍ അവര്‍ തോല്‍വി സമ്മതിക്കും. ടോസ് നേടാനായില്ലെങ്കില്‍ ഓസീസ് തീര്‍ച്ചയായും മാനസികമായി തളരും. മുന്‍നിര അനായാസം റണ്‍സ് സ്‌കോര്‍ ചെയ്തില്ലെങ്കില്‍ അവര്‍ തകരും. പാകിസ്ഥാനാണ് ജയസാധ്യത കൂടുതല്‍. ആത്മവിശ്വാസത്തിന്റെ മാറ്റുരയ്ക്കലാണിത്. ഒരു രാജ്യം മുഴുവന്‍ പാക് ജയം ആഗ്രഹിക്കുന്നു. പാകിസ്ഥാന്‍ ടീമിന് അതു നേടാന്‍ കഴിയും- അക്തര്‍ പറഞ്ഞു.

ഓസ്‌ട്രേലിയയെ ആക്രമിക്കണമെങ്കില്‍, തുടക്കത്തില്‍ തന്നെ സ്പിന്നര്‍മാരായ ഇമാദ് വാസിമിനെയും മുഹമ്മദ് ഹഫീസിനെയുംകൊണ്ട് പന്തെറിയിക്കണം. പേസ് ബോളര്‍മാരെ മധ്യ, അവസാന ഓവറുകളിലേക്ക് കരുതിവയ്ക്കണം. സ്പിന്നര്‍മാരെ ഉപയോഗിച്ച് ഓസീസിനെ അസ്വസ്ഥരാക്കണം. കാരണം അവര്‍ സ്പിന്‍ നന്നായി കളിക്കില്ല. ഹഫീസിനെ നേരിടാന്‍ വാര്‍ണര്‍ ബുദ്ധിമുട്ടും. ഇമാദ് വാസിം ഫിഞ്ചിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അക്തര്‍ വിലയിരുത്തി.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍