'ഓര്‍മ്മകള്‍ക്ക് നന്ദി', വിടവാങ്ങല്‍ സൂചന നല്‍കി സൂപ്പര്‍ താരം

ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചന നല്‍കി ഇടംകൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് വിടുന്നതായി പറയാതെ പറഞ്ഞത്.

നിങ്ങള്‍ സമ്മാനിച്ച ഓര്‍മ്മകള്‍ക്ക് നന്ദി. കളത്തില്‍ നൂറ് ശതമാനവും സമര്‍പ്പിക്കാന്‍ എല്ലായ്‌പ്പോഴും പ്രചോദിപ്പിച്ച ആരാധകര്‍ക്ക് നന്ദി പറയുന്നു. നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞാല്‍ തീരില്ല. ഇതൊരു മഹത്തായ യാത്രയായിരുന്നു. ഞാനും എന്റെ കുടുംബവും നിങ്ങളെ മിസ് ചെയ്യും- വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സണ്‍റൈസേഴ്‌സിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ പട്ടികയിലാണ് വാര്‍ണര്‍ക്ക് ഇടം. ഐപിഎല്ലില്‍ 5449 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ സമ്പാദിച്ചത്. 2016ല്‍ സണ്‍റൈസേഴ്‌സിനെ കിരീട നേട്ടത്തിലേക്ക് നയിക്കാനും വാര്‍ണര്‍ക്ക് സാധിച്ചു. എന്നാല്‍ ഇക്കുറി വാര്‍ണര്‍ പാടേ നിറംമങ്ങി. അതോടെ ക്യാപ്റ്റന്‍ പദവിയും ടീമിലെ സ്ഥാനവും നഷ്ടമായി. ഐപിഎല്ലിന്റെ യുഎഇ ലെഗില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമേ വാര്‍ണര്‍ കളിച്ചിരുന്നുള്ളൂ.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും