'സഞ്ജു റോയല്‍സിന്റ സ്വത്ത്', മലയാളി ബാറ്ററെ പുകഴ്ത്തി ലങ്കന്‍ ഇതിഹാസം

സഞ്ജു വി. സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്വത്താണെന്നും ടീമില്‍ നിലനിര്‍ത്താന്‍ അധികം ചിന്തിക്കേണ്ടി വന്നില്ലെന്നും ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര. റോയല്‍സിന്റെ ദീര്‍ഘകാലത്തെ നായകനാണ് സഞ്ജുവെന്നും ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഡയറക്ടറായ സംഗക്കാര പറഞ്ഞു.

ഡാറ്റ അനലിറ്റിക് ടീമുമായും ഇന്ത്യയിലെയും അമേരിക്കയിലെയും പങ്കാളികളുമായും വളരെയധികം കൂടിയാലോചന നടത്തിയ ശേഷമാണ് നിലനിര്‍ത്തേണ്ട താരങ്ങളെ റോയല്‍സ് നിശ്ചയിച്ചത്. തീര്‍ച്ചയായും സഞ്ജുവിനെ സംബന്ധിച്ച തീരുമാനം എളുപ്പമായിരുന്നു. ക്യാപ്റ്റനായതിനാല്‍ തന്നെ അക്കാര്യത്തില്‍ പ്രയാസമൊന്നുമുണ്ടായില്ല. റോയല്‍സിന്റെ നമ്പര്‍ വണ്‍ കളിക്കാരനാണ് സഞ്ജു- സംഗക്കാര പറഞ്ഞു.

റോയല്‍സ് നിലനിര്‍ത്തിയ യശ്വസി ജയ്‌സ്വാള്‍ ഉയര്‍ന്നുവരുന്ന താരമാണ്. കഴിഞ്ഞ സീസണ്‍ ജയ്‌സ്വാളിനെ സംബന്ധിച്ച് മികച്ചതായിരുന്നു. പ്രതിഭാധനനാണ് അയാള്‍. കാര്യങ്ങള്‍ വേഗം മനസ്സിലാക്കുന്നയാളും കഠിനാദ്ധ്വാനിയുമാണ് ജയ്‌സ്വാള്‍ എന്നും സംഗക്കാര കൂട്ടിച്ചേര്‍ത്തു.

Latest Stories

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ