'ഇതിഹാസത്തെ കണ്ടു പഠിച്ചു'; വിജയ രഹസ്യം തുറന്ന് പറഞ്ഞ് മായങ്ക്

ന്യൂസിലന്‍ഡിനെതിരായ മുംബൈ ടെസ്റ്റില്‍ ആദ്യ ദിനം സെഞ്ച്വറിയിലൂടെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. സുനില്‍ ഗവാസ്‌കറിന്റെ ബാറ്റിംഗ് വീഡിയോകള്‍ കണ്ടാണ് കളി മെച്ചപ്പെടുത്തിയതെന്ന് മായങ്ക് പറയുന്നു.

ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ബാറ്റ് താഴ്ത്തിപ്പിടിച്ചു കൡാന്‍ ഗവാസ്‌കര്‍ എന്നോട് ആവശ്യപ്പെട്ടു. ബാറ്റ് ഉയര്‍ത്തിപ്പിടിച്ചു കളിക്കുന്ന പ്രവണത എനിക്കുണ്ടായിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ അതില്‍ മാറ്റംവരുത്താന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. ബാറ്റ് ചെയ്യുമ്പോള്‍ ഗവാസ്‌കറിന്റെ തോളിന്റെ സ്ഥാനം എങ്ങനെയാണെന്ന് ഞാന്‍ നിരീക്ഷിച്ചു. അതിനു സമാനമായി ഷോള്‍ഡര്‍ പൊസിഷന്‍ ഒരു വശത്തേക്ക് ചരിഞ്ഞ രീതിയിലേക്ക് മാറ്റി- മായങ്ക് പറഞ്ഞു.

ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ രാഹുല്‍ ഭായി (ദ്രാവിഡ്) എന്നോട് സംസാരിച്ചു. എന്താണ് കൈയിലുള്ളത് അതിനെ അടക്കിവെയ്ക്കാന്‍ പറഞ്ഞു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നിര്‍ദേശിച്ചു. ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ വലിയ സ്‌കോര്‍ നേടാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. മികച്ച തുടക്കം മുതലാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മായങ്ക് കൂട്ടിച്ചേര്‍ത്തു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും