'കളിക്കു മുമ്പേ ഇന്ത്യ ഭയന്നിരുന്നു', വിമര്‍ശനം തുടര്‍ന്ന് പാക് ഇതിഹാസം

ട്വന്റി20 ലോക കപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിട്ട് ആഴ്ചകള്‍ പിന്നിടുന്നു. എന്നാല്‍ പാക് ഇതിഹാസം ഇന്‍സമാം ഉള്‍ ഹക്ക് ഇന്ത്യയെ വിടുന്ന ലക്ഷണമില്ല. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പു തന്നെ ഇന്ത്യ ഭയത്തിന്റെ പിടിയില്‍ അകപ്പെട്ടെന്ന് ഇന്‍സി പറയുന്നു.

പാകിസ്ഥാനെ നേരിടുന്നതിന് മുമ്പു തന്നെ ഇന്ത്യ പേടിച്ചിരുന്നതായി എനിക്ക് തോന്നുന്നു. അവരുടെ ശരീരഭാഷ അതായിരുന്നു. ടോസിന്റെ സമയത്ത് വിരാട് കോഹ്ലിയും ബാബര്‍ അസമും സംസാരിക്കുമ്പോള്‍ ആര്‍ക്കാണ് സമ്മര്‍ദ്ദമെന്നത് വ്യക്തമായിരുന്നു. പാകിസ്ഥാന്‍ ടീമിന്റെ ശരീരഭാഷ ഇന്ത്യയുടേതിനെക്കാള്‍ മികച്ചുനിന്നു. രോഹിത് ശര്‍മ്മ പുറത്തായതിനു ശേഷമല്ല ഇന്ത്യ സമ്മര്‍ദ്ദത്തിലായത്. രോഹിത് സ്വയം സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും അങ്ങനെയായിരുന്നു- ഇന്‍സമാം പറഞ്ഞു.

ഇന്ത്യന്‍ ടീം അതുപോലെ ഒരിക്കലും കളിക്കില്ല. ഇന്ത്യ നല്ല ടി20 ടീമാണ്. അതില്‍ സംശയമില്ല. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തെ കളിവെച്ചു നോക്കിയാല്‍ ഇന്ത്യയായിരുന്നു ഫേവറിറ്റ്. പക്ഷേ, ഇന്ത്യ- പാക് മത്സരം ഒരുപാട് സമ്മര്‍ദ്ദം നിറഞ്ഞതാണ്. അതില്‍ ഒരു തിരിച്ചുവരവ് സാദ്ധ്യമല്ല.

ഇന്ത്യന്‍ ബാറ്റര്‍മാരുടെ പാദങ്ങള്‍ ശരിയായി ചലിച്ചില്ല. പാകിസ്ഥാനോട് തോറ്റതോടെ ഇന്ത്യന്‍ ടീം കടുത്ത വിമര്‍ശനത്തിന് ഇരയായി. ആ മത്സരശേഷം മൂന്നുനാല് ദിവസത്തെ ഇടവേള ഇന്ത്യക്ക് ലഭിച്ചു. പരിതാപകരമായ അവസ്ഥയിലായ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സാന്റ്‌നറെയും സോധിയേയും പോലും മര്യാദക്ക് നേരിടാനായില്ല. ഇന്ത്യക്കാര്‍ നന്നായി സ്പിന്‍ കളിക്കുന്നവരാണ്. പക്ഷേ, അവരുടെമേല്‍ സമ്മര്‍ദ്ദം അധീകരിച്ചിരുന്നെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ