'വേഗം സുഖം പ്രാപിക്കട്ടെ', ഇന്‍സിയെ സാന്ത്വനിപ്പിച്ച്‌ ഇന്ത്യന്‍ ഇതിഹാസം

ക്രിക്കറ്റ് കളത്തിലെ കടുത്ത വൈരികളാണ് ഇന്ത്യയും പാക്കിസ്ഥാനും. എങ്കിലും ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ കളത്തിന് പുറത്ത് അടുത്ത സൗഹൃദ കാത്തുസൂക്ഷിക്കാറുണ്ട്. ഹൃദയാഘാതം മൂലം ചികിത്സയിലുള്ള മുന്‍ പാക് താരം ഇന്‍സമാം ഉല്‍ ഹക്കിന് സൗഖ്യം നേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ഇന്‍സി വേഗം സൗഖ്യം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും കളത്തിലെ പോരാളിയും ശാന്തതയും മത്സരക്ഷമതയുമുള്ള ആളായിരുന്നു. ഈ പ്രതിസന്ധിയെയും താങ്കള്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു. എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇന്‍സമാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയ ഇന്‍സമാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്‍സിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇന്നലത്തെ പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതായി വ്യക്തമായി. ഇതോടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.

Latest Stories

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

എന്റെ ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ച് വാര്‍ത്തകള്‍ കണ്ടു, ഒരു മകളുടെ അച്ഛനോടുള്ള സ്‌നേഹത്തെ പരിഹാസത്തോടെ കണ്ടത് വിഷമിപ്പിക്കുന്നു: മനോജ് കെ ജയന്‍

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'