ഒരോവറില്‍ 37 റണ്‍സ്; അമ്പരപ്പിച്ച് ഡുമ്‌നി!

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുംനി. പ്രദേശിക ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഒരോവറില്‍ 37 റണ്‍സ് അടിച്ച് കൂട്ടിയാണ് ഡുമ്‌നി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

ന്യലാന്‍ഡ്സില്‍ കേപ് കോബ്രാസിന് വേണ്ടിയാണ് ഡുമ്‌നി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തത്. ലെഗ് സ്പിന്നര്‍ എഡി ലീയാണ ഡുമ്‌നി യുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. ഒരോവറില്‍ അഞ്ച് സിക്‌സുകളടക്കമാണ് ഡും 37 റണ്‍സ് അടിച്ച് കൂട്ടിയത്. ഓവര്‍ ഇങ്ങനെ: 6, 6, 6, 6, 2, 5 നോബോള്‍, 6.

മത്സരത്തില്‍ 37 പന്തുകളില്‍ 70 റണ്‍സാണ് ഡുമ്‌നി സ്വന്തമാക്കിയത്. ഇതോടെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഡുമ്‌നി രണ്ടാം സ്ഥാനത്തെത്തി. സിംബാബ്വെ താരം എല്‍ട്ടണ്‍ ചിഗുംബുര നേടിയ 39 റണ്‍സാണ് റെക്കോര്‍ഡ്. 2013ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ചുഹുംബുരയുടെ പ്രകടനം.

ഐ പി എല്ലില്‍ കൊച്ചി ടസ്‌കേഴ്സ് താരമായിരുന്ന പ്രശാന്ത് പരമേശ്വരന്റെ ഒരു ഓവറില്‍ ബാംഗ്ലൂരിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ 37 റണ്‍സ് അടിച്ച് പറത്തിയിട്ടുണ്ട്.

Latest Stories

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ

നായികയായി എത്തുന്ന ആദ്യ സിനിമ, കൃഷ്‌ണേന്ദുവിന് കൈയ്യടി; 'പഞ്ചവത്സര പദ്ധതി' പ്രേക്ഷകര്‍ക്കൊപ്പം കണ്ട് അഭിനേതാക്കള്‍

കല്യാണ വീട്ടിൽ ആഘോഷമായിരുന്നു, ഒടുക്കം അത് ആറ് പേരുടെ ജീവനെടുത്തു

അയാളെ പോലെ സഹ താരങ്ങളുടെ ചിന്തകൾ പോലും മനസിലാക്കുന്ന മറ്റൊരാൾ ഇല്ല, പലരുടയും കരിയർ രക്ഷപെട്ടത് അദ്ദേഹം കാരണം; സൂപ്പർ താരത്തെക്കുറിച്ച് ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ഫാമിലി ഓഡിയന്‍സിന്റെ വോട്ട് പവിക്ക് തന്നെ; ഓപ്പണിംഗ് ദിനത്തില്‍ മികച്ച നേട്ടം, 'പവി കെയര്‍ടേക്കര്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്