വീണ്ടും ദുരന്തമായി, റിവ്യൂവും നഷ്ടപ്പെടുത്തി, കോഹ്ലിയ്‌ക്കെതിരെ രോഷം കത്തുന്നു

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റിലും ബാറ്റിംഗ് മറന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്‌ക്കെതിരെ ആരാധക രോഷം കത്തുന്നു. തുടര്‍ച്ചയായ 21-ാം ഇന്നിംഗ്സിലാണ് കോഹ്ലി ഇത്തരത്തില്‍ ബാറ്റിംഗ് മറക്കുന്നത്. വെറും മൂന്ന് റണ്‍സിനാണ് കോഹ്ലി രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായത്.

മത്സരത്തില്‍ ഒരു റിവ്യൂ കൂടി പാഴാക്കിയാണ് കോഹ്ലി ഗ്രൗണ്ട് വിട്ടത്. ഇതോടെ കടുത്ത വിമര്‍ശനമാണ് കോഹ്ലി സാമൂഹ്യമാധ്യമങ്ങളില്‍ നേരിടുന്നത്.

ടിം സൗത്തിയാണ് ഇത്തവണയും കോഹ്ലിയുടെ വിക്കറ്റെടുത്തത്. പതിനഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് നില്‍ക്കേ കോഹ്ലി എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ ഇത് അംഗീകരക്കാതെ കോഹ്ലി റിവ്യൂവിന് ചലഞ്ച് ചെയ്യുകയായിരുന്നു. ഇതോടെ ടീമിന്റെ റിവ്യൂകളും തീര്‍ന്നു. നേരത്തെ, മായങ്ക് അഗര്‍വാള്‍ ഒരു റിവ്യൂ ഉപയോഗിച്ചിരുന്നു.

https://twitter.com/Sidloverboy123/status/1233573730661683200?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1233573730661683200&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Findia-vs-new-zealand-2nd-test-virat-kohli-waste-review-twitter-reaction-q6g877

കിവീസ് പര്യടനത്തില്‍ ഏഴാം തവണയാണ് കോഹ്ലി 20 തികയ്ക്കാതെ മടങ്ങിയത്. അവസാന 21 ഇന്നിംഗ്സിലും കോഹ്ലിക്ക് സെഞ്ച്വറിയും സ്വന്തമാക്കാനായില്ല.

മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 242 റണ്‍സില്‍ പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജമൈസനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. പൃഥ്വി ഷാ(54), ചേതേശ്വര്‍ പൂജാര(54), ഹനുമ വിഹാരി(55) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി