'228 റൺസ് ഒരു വലിയ സ്കോർ അല്ല, അവന്മാർ കുറച്ചൂടെ റൺസ് നേടണമായിരുന്നു'; തുറന്നടിച്ച് ഋഷഭ് പന്ത്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് മുംബൈ ഇന്ത്യൻസിനോട് 6 വിക്കറ്റുകൾക്ക് പരാജയപെട്ടു. ഇതോടെ ലക്‌നൗ ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ മിച്ചൽ മാർഷിന്റെയും(44) നിക്കോളാസ് പൂരന്റെയും(63) മികവിൽ 228 റൺസ് നേടിയിരുന്നു.

മികച്ച ബാറ്റിംഗ് പ്രകടനവുമായി മുംബൈ താരങ്ങളായ രോഹിത് ശർമയും(84) റയാൻ റിക്കിൽട്ടണും(83) കളം നിറഞ്ഞതോടെ ലക്‌നൗവിന്റെ കൈയിൽ നിന്ന് മത്സരം കൈവിട്ട് പോകുകയായിരുന്നു. ഇപ്പോഴിതാ മത്സരശേഷം ലക്‌നൗ നായകൻ ഋഷഭ് പന്ത് സംസാരിച്ചിരിക്കുകയാണ്.

‘ 228 റൺസ് ഒരു വലിയ സ്കോർ അല്ല. ഞങ്ങൾക്ക് അത് ഡിഫൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണ്. മികച്ച തുടക്കമാണ് ഞങ്ങൾക്ക് ലഭിച്ചത് എന്നാൽ ഒരു 20 അല്ലെങ്കിൽ 30 റൺസ് അധികം നേടാമായിരുന്നു. 250- 260 ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. മുംബൈ ബോളർമാർ അവസാനം മികച്ച പ്രകടനം നടത്തി’ ഋഷഭ് പന്ത് പറഞ്ഞു.

Latest Stories

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി

'വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപ്, ലൊക്കേഷൻ കണ്ടെത്തിയത് ട്രെക്കിങ് മൊബൈൽ ആപ്പ് വഴി'; പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല; വിശദമായി ചർച്ച നടത്താൻ യുഡിഎഫ്

കൗൺസിലർ ആർ സുഗതന് തിരിച്ചടി; കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നു'; വിമർശിച്ച് ദേശാഭിമാനി

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ