ഇത്തവണത്തെ ടി20 ലോക കപ്പ് അഫ്ഗാനിസ്ഥാന്‍ നേടും; പ്രവചിച്ച് സൂപ്പര്‍ താരം

ടി20 ലോക കപ്പ് അടുത്തിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. ഇന്ത്യ, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പം ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനും ഇടംപിടിച്ചു എന്നതാണ് കമ്രാന്‍ അക്മലിന്റെ പ്രവചനത്തെ ശ്രദ്ധേയമാക്കുന്നത്. യു.എ.ഇ പിച്ചില്‍ കളിച്ചുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് ടീമുകളുടെ സാധ്യതകള്‍ താരം ചൂണ്ടിക്കാട്ടുന്നത്.

‘ടി20 ലോക കപ്പില്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ട്. യു.എ.ഇയില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി പാകിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ സാഹചര്യത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള നിര പാകിസ്ഥാന്റെയാണ്. ഇന്ത്യന്‍ താരങ്ങളും യു.എ.ഇയില്‍ ഐ.പി.എല്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്.’

‘ഇന്ത്യയും പാകിസ്ഥാനും മാത്രമല്ല മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ക്കും ഐ.പി.എല്ലും പി.എസ്.എല്ലും യു.എ.ഇയില്‍ കളിച്ച് പരിചയസമ്പത്തുണ്ട്. യു.എ.ഇയിലെ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനും അപകടകാരിയായ നിരയാണ്. അവരുടെ ടീം കരുത്തും മികച്ചതാണ്. അതിനാല്‍ തന്നെ ഫേവറേറ്റായി ഒരു ടീമിനെ മാത്രം തിരഞ്ഞെടുക്കുക പ്രയാസമാണ്’ കമ്രാന്‍ അക്മല്‍ പറഞ്ഞു.

ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. 2020ല്‍ ഓസ്ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിലും കാര്യങ്ങള്‍ വഷളായതോടെ യു.എ.ഇയിയെ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു.

Latest Stories

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ