സര്‍പ്രൈസ് മാറ്റങ്ങളോടെ ആഷസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓഗസ്റ്റ് ഒന്നിനാണ് പരമ്പര ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ സ്ഥാനം ബെന്‍ സ്റ്റോക്സിന് നല്‍കിയതാണ് ടീമിലെ സര്‍പ്രൈസ്. മാത്രമല്ല, ഇംഗ്ലണ്ടിന്റെ പുത്തന്‍താരം ജോഫ്ര ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിട്ടാണ് ആര്‍ച്ചര്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുന്നത്.

ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് ആര്‍ച്ചര്‍ക്ക് ടെസ്റ്റ് ടീമിലും ഇടം കൊടുത്തത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്തതിനാല്‍ ആര്‍ച്ചര്‍ കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. അയര്‍ലന്‍ഡിനെതിരെ ടെസ്റ്റില്‍ കളിക്കാതിരുന്ന ജോസ് ബട്ലറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് കാരണം അയര്‍ലന്‍ഡിനെതിരെ കളിക്കാതിരുന്ന വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്സണെ ടീമില്‍ ഉള്‍പ്പെടുത്തി. സ്റ്റോക്സും ആ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ജോണി ബെയ്ര്സ്റ്റോ, ജേസണ്‍ റോയ, ജയിംസ് ആന്‍ഡേഴ്സണ്‍, മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്സ്, ജോ ഡെന്‍ലി, ഒല്ലി സ്റ്റോണ്‍.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി