സന്ദര്‍ശക വിസ മാര്‍ച്ച് 20 മുതല്‍ അനുവദിക്കും; കുവൈറ്റ്

മാര്‍ച്ച് 20 മുതല്‍ സന്ദര്‍ശക വിസ അനുവദിച്ച് തുടങ്ങുമെന്ന് കുവൈറ്റ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗമാണ് ഞായറാഴ്ച മുതല്‍ കുടുംബ സന്ദര്‍ശകര്‍ക്കായുള്ള വിസ അനുവദിക്കുമെന്ന കാര്യം അറിയിച്ചത്.

നിലവില്‍ കൊമേഴ്‌സ്യല്‍, കുടുംബ സന്ദര്‍ശക വിസകള്‍ എന്നിവ മന്ത്രിസഭയുടെയും കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂ. കുറച്ച് വിസകള്‍ മാത്രണാണ് ഇങ്ങനെ അനുവദിക്കുന്നത്. കൂടുതലും ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളിലെ ഉപദേശകര്‍ക്കാണ് ഇത്തരത്തില്‍ വിസ ലഭിച്ചിരുന്നത്.

കോവിഡിനെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ക്ക് ഏറെ നാളായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് കുടുംബത്തെ കുവൈറ്റിലേക്ക് കൊണ്ടുവരാനുള്ള അവസരമാണ് ഞായറാഴ്ച മുതല്‍ ലഭിക്കുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ