നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 5,09,196 പ്രവാസികള്‍; നാടണഞ്ഞത് 1,20,183 പേര്‍

വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 1,20,183 പേര്‍. 5,09,196 പ്രവാസികളാണ് തിരിച്ചുവരവിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തതട്ടുള്ളത്. 702 സര്‍വ്വീസുകളാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇതുവരെ നടത്തിയിട്ടുള്ളത്.

യു.എ.ഇയില്‍ നിന്ന് 2,35,498 പേരും സൗദിയില്‍ നിന്ന് 84,940 പേരും ഖത്തര്‍, ബഹ്റിന്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 54,079, 17,389, 34,031, 34,513 പേരുമാണ് തിരിച്ചുവരവിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റ് രാജ്യങ്ങളില്‍നിന്ന് 66,135 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജൂണ്‍ 26-ന് പുലര്‍ച്ചെവരെ എത്തിയത് 648 വിമാനങ്ങളാണ്. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ജൂണ്‍ 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് ഷെഡ്യൂള്‍ ചെയ്തത്. യു.എ.ഇ.യില്‍ നിന്നുമാത്രം 118 വിമാനങ്ങളുണ്ട്. ഇതില്‍ 94-ഉം വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്തതാണ്. ഖത്തറില്‍നിന്ന് 17 വിമാനങ്ങളുണ്ട്. കെനിയ, ഫ്രാന്‍സ്, വിയറ്റ്‌നാം, ജോര്‍ജിയ, യുക്രൈന്‍, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് ഓരോ വിമാനവും യു.കെ.യില്‍നിന്ന് മൂന്ന് വിമാനവുമുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ