ഫ്‌ളോയിഡിന്റെ മരണം: പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാരോട് ട്രംപിന്റെ ആഹ്വാനം

പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാരോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഗവര്‍ണര്‍മാരുമായി നടത്തിയ വീഡിയോ ടെലി കോണ്‍ഫറന്‍സില്‍ സംസാരിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.

“പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തുകയെന്നത് ഗവര്‍ണര്‍മാരുടെ ഉത്തരവാദിത്വമാണ്, എന്റേതല്ല. പ്രതിഷേധത്തിനും അക്രമത്തിനും പിന്നില്‍ തീവ്ര ഇടതു ശക്തികളാണ്.” എന്നും ട്രംപ് ഗവര്‍ണര്‍മാരോട് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 50-ഓളം നഗരങ്ങളിലാണ് ആളുകള്‍ തെരുവിലുള്ളത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20-ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ