സൈന്യത്തിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പ്രകടനവുമായി സൈനികര്‍ പരസ്യമായി രംഗത്ത്

സൈന്യത്തിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പ്രകടനവുമായി സൈനികര്‍ പരസ്യമായി രംഗത്ത്. യു. എസ് സൈനികരാണ് സൈന്യത്തിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പരസ്യമായി രംഗത്ത് വന്നത്. പെന്റഗണിനു മുമ്പിലായിരുന്നു സൈനികരുടെ പ്രതിഷേധ പ്രകടനം. സൈനികര്‍ക്ക് ഒപ്പം മുന്‍ സൈനികരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും വനിതകളായിരുന്നു. ഏകദേശം മുപ്പത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംഘം സൈനിക വേഷം ധരിക്കാതെയാണ് പ്രകടനം നടത്തിയത്. പ്രകടനം നടത്തുന്നതിനു സൈനികരെ പ്രചോദിപ്പിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ നടക്കുന്ന മീടൂ ഹാഷ് ടാഗ് ക്യാമ്പയിനാണ്.

നാലു വര്‍ഷത്തിനിടെ അമേരിക്കയിലെ സൈനികര്‍ക്കെതിരേ 20,000-ലധികം ലൈംഗിക ആരോപണങ്ങള്‍ വന്നിട്ടുണ്ട്. പലരും ഭീതി കാരണം പരാതിയുമായി വന്നിട്ടില്ലെന്നാണ് വിവരം. ലൈംഗിക അതിക്രമങ്ങള്‍ക്കു ഇരയായവര്‍ പരാതിയുമായി രംഗത്തു വന്നാല്‍ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനികര്‍ നടത്തിയ പ്രതിഷേധ പ്രകടനം നല്‍കുന്ന സന്ദേശം പ്രതിരോധ വകുപ്പ് മനസിലാക്കിയതായി പെന്റഗണ്‍ വക്താവ് കേണല്‍ റോബ് മാന്നിങ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ