റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

യു.എ.ഇയിലെ റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അതുല്‍ ഗോപന്‍, എറണാകുളം സ്വദേശി അര്‍ജുന്‍.വി. തമ്പി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇടുക്കി കുമളി സ്വദേശി ബിനുവിനെ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. റാസല്‍ഖൈമയിലെ റാക് ഹോട്ടല്‍ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.

കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്നും നിയന്ത്രണം വിട്ട വാഹനം നിരവധി തവണ തലകീഴായി മറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. രാവിലെയാണ് അപകട വിവരം അറിഞ്ഞതെന്ന് മാമുറ പൊലീസ് സ്റ്റേഷന്‍ ചീഫ് ലഫ് കേണല്‍ വലീദ് മുഹമ്മദ് ഖാന്‍ഫസ് അറിയിച്ചു. ഉടന്‍ തന്നെ ട്രാഫിക് പട്രോള്‍ വാഹനവും ആംബുലന്‍സും മെഡിക്കല്‍ സംഘവും സ്ഥലത്തേക്ക് തിരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് വാഹനം കറങ്ങുകയും തലകീഴായി നിരവധി തവണ മറിയുകയും ചെയ്തു. ഒടുവില്‍ റോഡിന്റെ വലതുവശത്താണ് കാര്‍ നിന്നതെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റവരെയും മരിച്ചവരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍