പ്രവാസി മടക്കം; ടിക്കറ്റുകള്‍ ഇനി നേരിട്ട് ബുക്ക് ചെയ്യാം

യു.എ.ഇയില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. അബുദാബിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ഇനി എംബസിയുടെ അനുവാദം കാക്കേണ്ടെന്ന് ചുരുക്കം.

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലേക്കാണ് യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതി. www.airindiaexpress.in എന്ന വെബ്‌സൈറ്റിലൂടെയോ, അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലെ അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ ഓഫീസുകളില്‍ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. യു.എ.ഇയിലെ അംഗീകൃത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് ഏജന്റുകളില്‍ നിന്നും ടിക്കറ്റ് വാങ്ങാം.

വന്ദേഭാരത് മിഷൻ: യു എ ഇയിൽ നിന്ന് യാത്രക്ക് ഇനി എംബസിയുടെ അനുമതി വേണ്ട

ജൂലൈ മൂന്ന് മുതല്‍ 14 വരെയാണ് വന്ദേഭാരത് നാലാംഘട്ടം. ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ